LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച കെ എസ് ഹംസയെ സസ്‌പെന്‍ഡ് ചെയ്ത് മുസ്ലീം ലീഗ്

മലപ്പുറം: പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ സസ്‌പെന്‍ഡ് ചെയ്ത് മുസ്ലീം ലീഗ്. സംസ്ഥാന സെക്രട്ടറി, പ്രവര്‍ത്തക സമിതി അംഗം എന്നിവയടക്കം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍നിന്നും ഹംസയെ സസ്‌പെന്‍ഡ് ചെയ്തു. കെ എസ് ഹംസ അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് നടപടി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇടപെട്ടാണ് ഹംസക്കെതിരെ നടപടിയെടുത്തത്. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ് നടപടിക്കുകാരണമെന്നാണ് ലീഗുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

'സംഘടനയില്‍ നിരന്തരമായി അച്ചടക്ക ലംഘനം നടത്തിവരുന്ന സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ പദവികളില്‍നിന്നും അന്വേഷണവിധേയമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു എന്നാണ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെ മുസ്ലീം ലീഗ് അറിയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ കെ എസ് ഹംസ രൂക്ഷമായി വിമര്‍ശിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇ ഡിയെ ഭയന്ന് മോദിയെയും വിജിലന്‍സിനെ ഭയന്ന് പിണറായി വിജയനേയും പേടിച്ചാണ് കുഞ്ഞാലിക്കുട്ടി കഴിയുന്നത്. കുഞ്ഞാലിക്കുട്ടി ഭരണപക്ഷത്താണോ പ്രതിപക്ഷത്താണോ എന്നത് വ്യക്തമാക്കണം തുടങ്ങിയ വിമര്‍ശനങ്ങളാണ് കെ എസ് ഹംസ യോഗത്തിനിടെ ഉയര്‍ത്തിയത്. ഇതോടെ ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി എഴുന്നേറ്റ് രാജിസന്നദ്ധത അറിയിച്ചു. സാദിഖലി തങ്ങള്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. തുടര്‍ന്ന് ഇരുവരെയും ഹസ്തദാനം ചെയ്യിപ്പിച്ച് യോഗം പിരിഞ്ഞെങ്കിലും യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായത് ഗുരുതര വീഴ്ച്ചയാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More