LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനി, ഇനി ഞാനതില്‍ കയറില്ല- ഇ പി ജയരാജന്‍

കണ്ണൂര്‍: മൂന്നാഴ്ച്ചത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. താന്‍ ഇനിയൊരിക്കലും ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറുകയില്ലെന്നും ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നതുകേട്ട് വിധിക്കുന്ന ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്നും അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'വിലക്ക് മൂന്നാഴ്ച്ചയല്ലേ? ഞാനീ കമ്പനിയുടെ വിമാനത്തില്‍ കയറില്ല ഇനി. മാന്യന്മാരായ വേറേ പല വിമാനക്കമ്പനികളുമുണ്ട്. എനിക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ടെങ്കില്‍ ഞാന്‍ ഇനി ആ വിമാനങ്ങളിലേ പോകൂ. ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തിലിനി ഞാന്‍ കയറില്ല. ഇങ്ങനൊരു വൃത്തികെട്ട കമ്പനി. അവരുടെ വിമാന സര്‍വീസുകള്‍ അപകടത്തിലാണെന്ന് പലസ്ഥലത്തും വാര്‍ത്തകള്‍ വരുന്നുണ്ട്. അതുകൊണ്ട് ആ കമ്പനി ഞാന്‍ ഉപേക്ഷിക്കുകയാണ്. ഇന്ന് പതിനൊന്നരയ്ക്ക് എനിക്കും ഭാര്യക്കുമായി ടിക്കറ്റെടുത്തിരുന്നു. അതൊക്കെ ഞാന്‍ റദ്ദാക്കി. നിങ്ങടെ ടിക്കറ്റുംവേണ്ട വിമാനവും വേണ്ട. 8000 രൂപയാണ് ടിക്കറ്റ് വില. അത് തിരിച്ചുതരാന്‍ പറഞ്ഞു. ഇനി അതില്‍ യാത്ര ചെയ്യില്ല. എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല അതില്‍ യാത്ര ചെയ്തില്ലെങ്കില്‍. 18 ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ പറയുന്നതുകേട്ട് വിധിക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ ആ കമ്പനി എന്റെ അഭിപ്രായത്തില്‍ നിലവാരമില്ലാത്ത കമ്പനിയാണ്. കമ്പനി എന്നെ പ്രശംസിച്ചിട്ട് എനിക്ക് അവാര്‍ഡ് തരികയാണ് വേണ്ടത്. അവര്‍ക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനുളള സാഹചര്യം സൃഷ്ടിച്ചതിന്.'-ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കയ്യേറ്റം ചെയ്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ചത്തെ യാത്രാവിലക്കും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ചത്തെ വിലക്കുമാണ് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയത്. കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്കുളള വിമാന യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും ഇ പി ജയരാജന്‍ അവരെ തളളിവീഴ്ത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും സുനിത് നാരായണനുമെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മുഖ്യമന്ത്രിയും പൊലീസും തളളുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More