LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടി പി വധം അന്നത്തെ സിപിഎം സെക്രട്ടറി വിധിച്ച ക്വട്ടേഷന്‍- ഉമാ തോമസ് എം എല്‍ എ

തിരുവനന്തപുരം: കെ കെ രമ എം എല്‍ എക്കെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും എം എം മണിയെയും വിമര്‍ശിച്ച് ഉമാ തോമസ് എം എല്‍ എ. കെ കെ രമയുടെ വൈധവ്യം വിധിയല്ല, വിധിച്ചതാണെന്ന് ഉമാ തോമസ് പറഞ്ഞു. അന്നത്തെ സി പി എം സെക്രട്ടറി വിധിച്ച ക്വട്ടേഷനായിരുന്നു ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്നും ഉമാ തോമസ് ആരോപിച്ചു.

'മഹതി, വിധവ, വിധി എന്നിവയൊന്നും അണ്‍പാര്‍ലമെന്ററി വാക്കുകളല്ല. എന്നാല്‍ ഒരു മഹാന്‍ ഈ വാക്കുകളെല്ലാം കോര്‍ത്തിണക്കി പ്രത്യേക ശരീരഭാഷയോടെ കഴിഞ്ഞ ദിവസം കെ കെ രമയ്‌ക്കെതിരെ പറഞ്ഞത് തെറ്റായിരുന്നു. അത് വിധിയല്ലല്ലോ, വിധിച്ചതല്ലേ? 51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെ ഒത്താശയോടെയല്ലേ? മടിയില്‍ കനമില്ലെന്ന് വെറുതേ പറഞ്ഞിട്ട് കാര്യമില്ല പറഞ്ഞ തെറ്റ് തിരുത്താന്‍ തയാറാകാത്ത മഹാനും അത് ശരിയാണെന്ന് ഊട്ടിയുറപ്പിച്ച മഹാനുഭാവനും കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി'-എന്നാണ് ഉമാ തോമസ് നിയമസഭയില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉമാ തോമസിന്റെ പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കംചെയ്യണമെന്ന് ഭരണപക്ഷത്തുളള അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിണറായി വിജയനെതിരായ ഉമയുടെ പരാമര്‍ശം പരിശോധിക്കുമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കി. കെ കെ രമയെ അധിക്ഷേപിച്ചുളള എം എം മണിയുടെ പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്ന് മാറ്റണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More