LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി; സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസെടുത്തു

കോഴിക്കോട്: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. മെയ് 18-ന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പരാതിക്ക് അടിസ്ഥാനം. കുഞ്ഞില ഒരാഴ്ച്ചക്കകം ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ വഴി കുഞ്ഞില ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിക്കാരനായ തിരുവില്വാമല സ്വദേശി വൈശാഖിന്റെ പരാതി. ഐ പി സി 163 പ്രകാരം പൊലീസ് നേരത്തെ തന്നെ കുഞ്ഞിലക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികളുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം വനിതാ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധിച്ച കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വേദിയില്‍നിന്നും വലിച്ചിഴച്ചാണ് പൊലീസ് അവരെ വണ്ടിയിലേക്ക് കൊണ്ടുപോയത്. തന്റെ അസംഘടിതര്‍ എന്ന ചിത്രം ബോധപൂര്‍വ്വം മേളയില്‍നിന്ന് ഒഴിവാക്കി എന്ന് ആരോപിച്ചായിരുന്നു കുഞ്ഞില പ്രതിഷേധിച്ചത്. അതിനുപിന്നാലെയാണ് അവര്‍ക്കെതിരെ മറ്റൊരു പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എന്റെ സിനിമ എന്തുകൊണ്ട് വനിതാ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചില്ല, സിനിമകള്‍ സെലക്ട് ചെയ്യുന്നതിന്റെ മാനദണ്ഡം എന്താണ് എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച ഒരു വനിതാ സംവിധായികയ്ക്ക് കേരളത്തില്‍ നേരിടേണ്ടിവരുന്ന അടിച്ചമര്‍ത്തലുകളാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ലീനാ മണിമേഖലൈ ഇപ്പോള്‍ നേരിടുന്നതും ഞാന്‍ നേരിടുന്നതുമായ പ്രശ്‌നങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഹിന്ദു ദൈവമായ ശിവനെ അധിക്ഷേപിച്ചു എന്നതാണ് എനിക്കെതിരായ പരാതി. ശിവനെ ഞാന്‍ അധിക്ഷേപിച്ചാല്‍ കേരളാ പൊലീസ് എന്തിനാണ് എന്നെ വേട്ടയാടുന്നത്'-കുഞ്ഞില ചോദിച്ചു.

Contact the author

Web Desk