LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിമാനത്തിനുള്ളിലെ പ്രതിഷേധം; ശബരിനാഥന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ എം എല്‍ എയും സംസ്ഥാന യൂത്ത്കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ ശബരിനാഥൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശബരിനാഥ് നിർദ്ദേശം നല്‍കിയ തരത്തിലുള്ള സക്രീൻ ഷോട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാജന്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരം ശംഖുമുഖം അസി. കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെട്ടെ വാട്‌സ്ആപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കണമെന്ന നിർദ്ദേശമുണ്ടായത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞത്. ഈ വാദത്തെ തള്ളുന്നതാണ് പുറത്തുവന്ന വാട്‌സ്ആപ് ചാറ്റ്. സ്‌ക്രീന്‍ഷോട്ടിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും സംഘടനാപരമായ കാര്യങ്ങള്‍ അവിടെ അറിയിക്കുമെന്നുമാണ് ശബരീനാഥന്റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ നടപടിയുമായി ഇന്‍ഡിഗോ എയര്‍ലൈന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തളളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ചത്തെ യാത്രാവിലക്കും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്കുളള വിമാന യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും ഇ പി ജയരാജന്‍ അവരെ തളളിവീഴ്ത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More