LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്നെ അക്രമിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കയറിയത് - മുഖ്യമന്ത്രി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കയറിയത് തന്നെ അക്രമിക്കനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയസഭയില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍ എം എല്‍ എ യും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയുമായ വ്യക്തി പങ്കുവെച്ചത്. ഇതിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് പുറത്തുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും മറികടന്നാണ് ഇവർ വിമാനത്തിൽ കയറി പറ്റിയത്. വിമാനത്തില്‍ പ്രതിഷേധിക്കാന്‍ ഒരാള്‍ക്ക് 13,000 രൂപയോളം വരുന്ന വിമാന ടിക്കറ്റ് സ്‌പോൺസറെ വെച്ച് സംഘടിപ്പിക്കുകയാണുണ്ടായതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

'മുഖ്യമന്ത്രിയെ സംരക്ഷിക്കാനായി ശ്രമിച്ച മുന്‍ മന്ത്രിയും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരെ നിയമ നപടികള്‍ ഉണ്ടായിരിക്കില്ല. വളരെ ആസൂത്രിതമായാണ് പരിപാടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. ഇത് എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. പ്രതിഷേധം തടയാന്‍ എയര്‍ ഹോസ്റ്റേര്‍സുമാര്‍ ശ്രമിച്ചെങ്കിലും അതിനെ മറികടന്നാണ്  യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും വളരെ ഭയപ്പാടോടെയാണ് ഇതിനെ നോക്കിക്കണ്ടത്. ഈ സംഭവമായി ബന്ധപ്പെട്ട് തനിക്ക് ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മ വരുന്നുണ്ട്. തനിക്കെതിരെ നടക്കുന്ന വധശ്രമവും ആക്രമണവും ആദ്യമായിട്ടല്ല. സണ്ണി ജോസഫ് എം എല്‍ എയ്ക്ക് ഇതൊക്കെ അറിയാമെന്നാണ് കരുതുന്നത്. ചോലമ്പ്ര തെക്കിടാരിപ്പൊയിലിൽ കോൺഗ്രസ് നേതാവ് തന്‍റെ നേരെയാണ് നിറയൊഴിച്ചത്. കൂടാതെ മമ്പറത്ത് വെച്ച് എനിക്ക് നേരെ ഒരാൾ തോക്കുചൂണ്ടി. അന്ന് അയാള്‍ നിറയൊഴിച്ചിരുന്നില്ല. ഈ രണ്ട് സംഭവങ്ങള്‍ നടക്കുമ്പോഴും താന്‍ എം എല്‍ എയായിരുന്നു' - മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇ പി ജയരാജനെതിരെ കേസ് എടുക്കാത്ത സാഹചര്യം പ്രതിപക്ഷ നേതാവ് സബ്മിഷനായി ഉന്നയിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഇ പി ജയരാജന്‍ മര്‍ദ്ദിച്ചു. പരാതി നല്‍കിയിട്ടും ഇ പി ജയരാജനെതിരെ കേസ് എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍ ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് ഇന്‍ഡിഗോ മൂന്നാഴ്ച്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ സാഹചര്യം മുന്‍ നിര്‍ത്തി എല്‍ ഡി എഫ് കണ്‍വീനര്‍ക്കെതിരെ കേസ് എടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More