LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വഖഫ് നിയമനം പി എസ് സിക്ക് വിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം- പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: വഖഫ് നിയമനം പി എസ് സിക്ക് വിടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം സ്വാഗതാര്‍ഹാമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിയമനം പി എസ് സിക്ക് വിട്ട നിയമഭേദഗതി പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ്  മുസ്ലിം ലീഗും മറ്റ് മത സംഘടനകളും പണ്ഡിതന്മാരും കടുത്ത പ്രതിഷേധപരിപാടികള്‍ നടത്തിയത്. പതിനായാരങ്ങളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് പാര്‍ട്ടി നടത്തിയ വഖഫ് സംരക്ഷണ റാലിയും ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ പോരാട്ടങ്ങളും വിജയം കണ്ടിരിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധത്തില്‍ അണിനിരന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ് ഇപ്പോഴത്തെ വിജയമെന്നും പാണക്കാട് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഉത്തരവ് അധികം വൈകിപ്പിക്കാതെ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്നും  മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. 

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടില്ലെന്ന പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് നിയമസഭയിലാണ് നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി വഖഫ് നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വഖഫ് നിയമനത്തില്‍ പുതിയ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ധാരണയായതാണെന്നും യോഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ്‌ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തുവന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More