രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 8356 ആയി. 273 പേർക്കാണ് ജീവൻ നഷ്ടമായത്. 24 മണിക്കൂറിനിടെ 909 പുതിയ കേസുകളും 34 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 1,895ലെത്തി. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കാണിത്. 134 പുതിയ കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിക്കുന്നു. രോഗികളില്‍ ബഹുഭൂരിഭാഗവും മുംബൈയില്‍ ഉള്ളവരാണ്. മൊത്തം 1761 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്.
രാജസ്ഥാനിൽ പുതിയതായി 51 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 751 ആയി. തമിഴ്നാട്ടിൽ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ 54കാരി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 11 ആയി. ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേർക്കാണ് രോഗം രോഗം സ്ഥിരീകരിച്ചത്. ആഗോളമരണനിരക്ക് 1,05,722 ആയി ഉയർന്നു.