LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോണിയക്കെതിരായ ഇഡി നടപടിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) നടപടിയില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തലസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരുമായ പി ചിദംബരം, ജയറാം രമേശ്‌, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എം പി മാരും ഭാരവാഹികളും പ്രതിഷേധിച്ചത്. 

പ്രതിഷേധം ശക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് അടക്കമുള്ള നേതാക്കളെ അറസ്റ്റുചെയ്തു. പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച എം പി മാരെ അറസ്റ്റുചെയ്തതായി ജയറാം രമേശ്‌ ട്വീറ്റ് ചെയ്തു. തങ്ങളെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതായി പൊലീസ് വാഹനത്തില്‍ വെച്ചെടുത്ത വീഡിയോയില്‍ ശശി തരൂര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും ജനാധിപത്യപരമായ പ്രതിഷേധി അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സചിന്‍ പൈലറ്റ് പറഞ്ഞു.  

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നാണ് ഇഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചോദ്യം ചെയ്യലിന് എത്താനാവില്ലെന്ന് സോണിയ ഇഡിയെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നീട്ടിവെച്ച ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നത്. വീട്ടില്‍ വന്ന് മൊഴിയെടുക്കാമെന്ന് ഇ ഡി അറിയിച്ചെങ്കിലും സോണിയ ഗാന്ധി അത് നിരസിക്കുകയായിരുന്നു. ഇതേ കേസില്‍ തുടര്‍ച്ചയായി അഞ്ച് ദിവസങ്ങളിലായാണ്  രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More