കല്‍പ്പറ്റ: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു പന്നിഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഫാമിലെ പന്നികൾ കൂട്ടത്തോടെ ചാകാന്‍ തുടങ്ങിയതോടെയാണ് ഭോപ്പാലിലേക്ക് സാമ്പിള്‍ പരിശോധനക്ക് അയച്ചത്. അതേസമയം, ജനങ്ങള്‍ പരിഭ്രന്തരാകേണ്ട സാഹചര്യമില്ലെന്നും വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വൈറസ് സ്ഥിരികരിച്ച സാഹചര്യത്തില്‍ എല്ലാ ഫാമുകളിലും കര്‍ശന പരിശോധന നടത്താനും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെ ഇറക്കുമതി ചെയ്യേണ്ടന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. ജില്ലയിലെ എല്ലാ ഫാമുകളിലും കര്‍ശന പരിശോധന ആരംഭിച്ചു. പന്നികളെ ബാധിക്കുന്ന ഈ വൈറസിനെതിരെ ഇതുവരെ വാക്സിനോ ചികിത്സയോ നിലവിലില്ല. വൈറസ് രോഗമായതിനാല്‍ പെട്ടന്ന് പടരാമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.