LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പശ്ചിമ ബംഗാള്‍ മന്ത്രി പാർഥ ചാറ്റർജിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാർഥ ചാറ്റർജിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. സ്കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. പശ്ചിമ ബംഗാളിലെ എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം പാര്‍ഥ ചാറ്റര്‍ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായാണ്  മന്ത്രിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. മന്ത്രിക്കെതിരെ രണ്ട് എഫ് ഐ ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാര്‍ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ രൂപികരിക്കപ്പെട്ട ഉന്നതതല സമിതിക്കാണ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്നത്. ഈ കേസ് ആദ്യം ഹൈക്കോടതിയുടെ പരിഗണയില്‍ വന്നപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യമാണ് പാര്‍ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതി കോടതിക്ക് കൈമാറിയതെന്നാണ് ഇ ഡിയുടെ ആരോപണം. എന്നാൽ കമ്മിറ്റി രൂപീകരിച്ചെങ്കിലും തനിക്ക് അതിൻമേല്‍ യാതൊരുവിധത്തിലുള്ള അധികാരവുമുണ്ടായിരുന്നില്ലെന്നാണ് പാര്‍ഥ ചാറ്റര്‍ജി ആവര്‍ത്തിച്ച് പറയുന്നത്. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More