LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടി ആക്രമിക്കപ്പെട്ട കേസ്: ആഷിക് അബു, ചെമ്പന്‍ വിനോദ്, രഞ്ജു രഞ്ജിമാര്‍ സാക്ഷികൾ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ആഷിക് അബുവും, നടന്‍ ചെമ്പന്‍ വിനോദും മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരും സാക്ഷികൾ. കേസിൽ തുടരന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപ്പത്രത്തിലാണ് സാക്ഷിപ്പട്ടികയില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യാ മാധവനും പൾസർ സുനിയും തമ്മിലുള്ള അടുപ്പം അറിയാവുന്ന വ്യക്തിയെന്ന നിലയിലാണ് രഞ്ജു രഞ്ജിമാറിനെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപ് തെളിവുകള്‍ നശിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജനുവരിയിൽ തുടങ്ങിയ തുടരന്വേഷണം കോടതിയില്‍ നിന്ന് പലതവണ സമയം നീട്ടി വാങ്ങിയ ശേഷമാണ് പൂര്‍ത്തിയാക്കുന്നത്. വിചാരണക്കോടതി ഈമാസം 27ന് കുറ്റപത്രം പരിഗണിക്കും. നടപടികൾ പൂർത്തിയായിൽ ഒരുമാസത്തിനപ്പുറം കേസിൽ വിചാരണ തുടങ്ങുമെന്നാണ് സൂചന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപിന് ലഭിച്ചത് പള്‍സര്‍ സുനിയില്‍ നിന്നാണോ അതോ മറ്റാരെങ്കിലും വഴിയാണോയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ദിലീന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസില്‍ 9 പ്രതികളാണുള്ളത്. ദിലീപിന്‍റെ അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും കുറ്റപത്രത്തില്‍ ഇവരെയാരും പ്രതിചേര്‍ത്തിട്ടില്ല. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ പ്രധാന സാക്ഷിയാകും. കാവ്യ മാധവന്‍, മഞ്ജു വാരിയര്‍ എന്നിവര്‍ക്ക് പുറമേ സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടില്‍ ജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരും കേസിലെ സാക്ഷികളാകും.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More