LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാധ്യമങ്ങള്‍ 'കങ്കാരു' കോടതികളാവേണ്ട - ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ഡല്‍ഹി: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. മാധ്യമങ്ങള്‍ പലപ്പോഴും അതിരുവിട്ട് പ്രവര്‍ത്തിക്കുകയാണ്. പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ 'കങ്കാരൂ' കോടതികള്‍ സംഘടിപ്പിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ പ്രേരിപ്പിക്കരുത്. ജഡ്ജിമാര്‍ക്ക് മേല്‍ വരുന്ന ആരോപണങ്ങളില്‍ അവര്‍ പ്രതികരിക്കാത്തത് ഒരു ദൌര്‍ലഭ്യമായി മാധ്യമങ്ങള്‍ കാണരുതെന്നും എന്‍ വി രമണ അഭിപ്രായപ്പെട്ടു.

മാധ്യമ വിചാരണ ജനാധിപത്യത്തിന് ചേര്‍ന്നതല്ല. അജണ്ടകളോടുകൂടിയ ചര്‍ച്ചകള്‍ ചിലപ്പോള്‍ വിധിന്യായത്തെപ്പോലും സ്വാധീനിച്ചേക്കാം. മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്. ഉത്തരവാദിത്തങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിലൂടെ ജനാധിപത്യത്തെ രണ്ടടി മാധ്യമങ്ങള്‍ പിന്നോട്ടടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ജസ്റ്റിസ് എസ് ബി സിന്‍ഹ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവയാണ് ചീഫ് ജസ്റ്റിസ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. അച്ചടി മാധ്യമങ്ങള്‍ ഒരു പരിധിവരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ദൃശ്യമാധ്യമങ്ങളാണ് ജനാധിപത്യത്തോടും നീതിന്യായ വ്യവസ്ഥിതിയോടും യാതൊരുവിധത്തിലുള്ള കൂറും പുലര്‍ത്താതെ പ്രവര്‍ത്തിക്കുന്നതെന്നും എന്‍ വി രമണ കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More