LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴയിലേക്ക് ഓടിച്ചുവിട്ടു; പരിഹാസവുമായി പി കെ അബ്ദുറബ്ബ്

മലപ്പുറം: ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി കെ അബ്ദു റബ്ബ്. ശ്രീറാമിനെ മാറ്റി നിയമിച്ചത് 'എന്തൊരു ശിക്ഷ' എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. അന്ന് എം എം മണി ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞതുപോലെ ഐ എ എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ശ്രീറാം വെങ്കട്ടരാമന് നല്‍കിയില്ലെന്നും അയാളെ അങ്ങകലെ ആലപ്പുഴയിലേക്കാണ് ഓടിച്ചു വിട്ടതെന്നും അബ്ദു റബ്ബ് പരിഹസിച്ചു. 

'സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി. ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3-ന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ആ ഐ എ എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ! എം എം മണി അന്ന് FB പോസ്റ്റിൽ പറഞ്ഞതെത്ര ശരി..!  ഐ എ എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല... ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!'-അബ്ദു റബ്ബ് ഫേസ്‌ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസം ഐ എ എസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ആലപ്പുഴയിലെ കളക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണു രാജിനെ എറണാകുളം ജില്ലാ കളക്ടറായും ജോറോമിക് ജോര്‍ജ്ജിനെ തിരുവനന്തപുരം ജില്ലാ കളക്ടറായും നിയമിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More