LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗോത്രവര്‍ഗ്ഗക്കാരിക്ക് കൊടുത്ത ഔദാര്യമല്ല, അവരര്‍ഹിച്ച അംഗീകാരമാണ് ദേശീയ അവാര്‍ഡ്- ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചതിനുപിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. നഞ്ചിയമ്മയുടെ ഗാനം അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണെന്നും ആ തന്മയത്വത്തോടെ അത് മറ്റൊരാൾക്ക് പാടാന്‍ കഴിയില്ലെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു. അർഹിച്ച അംഗീകാരമാണ് നഞ്ചിയമ്മയ്ക്ക് ലഭിച്ചത്. ഗോത്ര വർഗ്ഗത്തിൽ പെട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാര്‍ഡാണിത് എന്ന രീതിയിലുമുള്ള പ്രതികരണങ്ങളോട് വിയോജിപ്പുണ്ടെന്നും അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയതുകൊണ്ടാണ് നഞ്ചിയമ്മയ്ക്ക് ഈ അംഗീകാരം ലഭിച്ചതെന്നും ഹരീഷ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്‍റെ കുറിപ്പ്

സംഗീതത്തിന് എന്ത് ചാതുർവർണ്യം ?

ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാൻ വളരെ ബുദ്ധിമുട്ട് ആണ് താനും. കർണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകൻ ആവാൻ അത് ഏറെ സഹായിക്കുകയും ചെയ്യും.

പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണ്. കർണാടക സംഗീതം പഠിച്ചാൽ എന്തും പാടാം എന്നൊക്കെ പണ്ട് പറഞ്ഞു പരത്തുന്നത് കണ്ടിട്ടുണ്ട്. തെറ്റാണത്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികൾ ഉണ്ട്. വളരെ ശ്രമകരമായ ഒന്നാണ് ആ context switching. അസ്സലായി കർണാടക സംഗീതം പാടുന്ന പലർക്കും നന്നായി ഗസൽ പാടാൻ പറ്റില്ല. നന്നായി ഗസൽ പാടുന്ന പലർക്കും നാടൻ പാട്ടുപാടാൻ പറ്റില്ല. 

നഞ്ചിയമ്മ എന്ന ഗായികയുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം, അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ്. ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അതുകൊണ്ടുതന്നെ അർഹിച്ച അംഗീകാരമാണ് അവർക്ക് കിട്ടിയത്. 

melodyne, autotune എന്നിവ ഒക്കെ ഒരു നല്ല product ഉണ്ടാക്കാൻ ഉതകുന്ന സാങ്കേതിക മാർഗങ്ങൾ ആണ്. അതുകൊണ്ട് തന്നെ അവയുടെ ഉപയോഗം ആ നിലയ്ക്കാണ് കാണേണ്ടത്. നല്ല ഗായകനെ തിരഞ്ഞെടുക്കാൻ raw voice ഒന്നും അല്ലല്ലോ നോക്കുന്നത്? പിന്നെ നല്ല നടനെ തിരഞ്ഞെടുക്കാൻ മേക്കപ്പും ലൈറ്റിംഗും ഇല്ലാത്ത footage അല്ലല്ലോ കാണുന്നത്. എത്ര റീടേക്ക് എടുത്തു എന്നും അന്വേഷിക്കാറില്ലല്ലോ ? അതുകൊണ്ടുതന്നെ finished product ഇന്നുള്ള അവാർഡ് നിർണ്ണയം തീർത്തും ആ product based ആയിരിക്കും.

ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക എന്നല്ല.

Ps: ഗോത്ര വർഗ്ഗത്തിൽ പെട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാര്‍ഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പ്. അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചത്.

PPS: ഒരു കാര്യം കൂടി - വ്യത്യസ്‌ത അഭിപ്രായങ്ങൾ മാനിക്കുന്നവരും, പ്രബുദ്ധരും പ്രതിപക്ഷ ബഹുമാനം ഉള്ളവരും ആണെന്ന വിശ്വാസം ഉള്ള നമ്മൾ മലയാളികൾ ഒരു വ്യത്യസ്ത അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ശ്രി ലിനു ലാലിനെ ചെയ്യുന്ന സോഷ്യൽ മീഡിയ മോബ് ലിഞ്ചിങ്ങിനോട് കടുത്ത എതിർപ്പ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 2 weeks ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 2 weeks ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More