LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മോദിയടക്കമുളള ബിജെപി നേതാക്കള്‍ മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ബിജെപി വക്താവ് പ്രേം ശുക്ലയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമുള്‍പ്പെടെയുളള നേതാക്കള്‍ മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. ബിജെപിയുടെ നേതാക്കള്‍ ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെ പി നദ്ദയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജൂലൈ 23-ന് ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പ്രേം ശുക്ല സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ബിജെപിയുടെ സ്ത്രീവിരുദ്ധതയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഇതു മൂലം രാജ്യത്തെ രാഷ്ട്രീയ നിലവാരം തന്നെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ജയ്‌റാം രമേശ് ജെ പി നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

'സ്ത്രീകളോടുളള ബഹുമാനം വേദകാലഘട്ടം മുതല്‍തന്നെ ഇന്ത്യയുടെ മഹത്തായ പാരമ്പര്യമാണ്. ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപി നേതാക്കള്‍തന്നെയാണ് സ്ത്രീകള്‍ക്കെതിരെ, അതും ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷയ്‌ക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്'-ജയ്‌റാം രമേശ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More