കേരളത്തില്‍ 8 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ 4 പേർക്കും കോഴിക്കോട് 3 പേർക്കും കാസർകോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 5 പേർ ദുബായിൽ നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 13 പേർ രോഗമുക്തി നേടി. ഇന്ന് 81 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 173 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 211 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07075 പേര് നിരീക്ഷണത്തിലാണ്. ഇവരിൽ 546 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ള 16235 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 15488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കാസർകോഡ് രോഗികളുടെ എണ്ണം 84 ആയി കുറഞ്ഞു. കോട്ടയം ഇടുക്കി ജില്ലകളിൽ രോഗികൾ ഇല്ല. തിരുവനന്തപുരത്ത് 2 പേർ മാത്രമാണ് ചികിത്സയിലുള്ളത്. വയനാട് ഒരാൾ മാത്രമാണ് ചികിത്സയിലുളളത്. സംസ്ഥാനത്ത് 5 ദിവസത്തിനിടെ 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്