LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ആറുമാസത്തിനിടെ പേവിഷബാധയേറ്റ് മരണപ്പെട്ടത് 15 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തിനിടെ പേവിഷബാധയേറ്റ് 15 പേര്‍ മരണപ്പെട്ടെന്ന് കണക്കുകള്‍. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മരണപ്പെട്ടവരെല്ലാം പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് സ്വീകരിച്ചവരാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ എങ്ങനെയാണ് മരണപ്പെടുന്നതെന്ന് വ്യക്തമായി പറയാന്‍ ആരോഗ്യ വകുപ്പിന് സാധിക്കുന്നില്ല. മരുന്ന് ഫലപ്രദമാകാത്തതാണോ അതോ മരുന്ന് ഉപയോഗിക്കുന്നതിലെ അപര്യാപ്തതയാണോ ആളുകള്‍ മരണപ്പെടുന്നതിന് പിന്നിലെ കാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കെ.എം.എസ്.സി.എല്ലിന്റെ വെയര്‍ ഹൗസുകളിലെല്ലാം പേവിഷ പ്രതിരോധ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. പേ വിഷബാധക്കെതിരെയുള്ള മരുന്നുകള്‍ 2.8 ഡിഗ്രിയിലാണ് മരുന്നുകള്‍ സൂക്ഷിക്കേണ്ടത്. വെയര്‍ ഹൗസുകളിൽ നിന്ന് വാക്സീനുകള്‍ ആശുപത്രിയിലെത്തുമ്പോള്‍ മരുന്ന് സൂക്ഷിക്കുന്നതില്‍ പോരായ്‌മയുണ്ടോയെന്നും ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ പേ വിഷബാധക്കെതിരെ കുത്തിവെപ്പ് എടുക്കാന്‍ അനുവാദമുള്ളു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More