LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യസ്നേഹം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല- മെഹബൂബ മുഫ്തി

ഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാകയുയര്‍ത്തണമെന്ന (ഹര്‍ ഘര്‍ തിരംഗ) കേന്ദ്രസര്‍ക്കാരിന്റെ ക്യാംപെയ്‌നെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റുമായ മെഹബൂബ മുഫ്തി. ദേശസ്‌നേഹം സ്വാഭാവികമായി ഉണ്ടാവുന്നതാണെന്നും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ 'എല്ലാ വീടുകളിലും ത്രിവര്‍ണപതാക' എന്ന ക്യാംപെയ്‌നുവേണ്ടി സംഭാവന നല്‍കാത്ത കടയുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പുണ്ടായിരുന്നു. ഇതിനെതിരായിരുന്നു മുഫ്തിയുടെ പ്രതികരണം.

'ദേശീയ പതാകയുയര്‍ത്താന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നുമെല്ലാം ഭരണകൂടം പണം പിരിക്കുകയാണ്. കശ്മീര്‍ ശത്രുരാജ്യമാണെന്നും അത് പിടിച്ചെടുക്കേണ്ടതുണ്ടെന്നുമുളള തോന്നലുളവാക്കുന്നതാണ് ഈ നടപടി. ദേശസ്‌നേഹം സ്വാഭാവികമായി വരുന്നതാണ്. അത് ആരിലും അടിച്ചേല്‍പ്പിക്കേണ്ടതല്ല'-മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീര്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു പണം നല്‍കിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്ന അനൗണ്‍സ്‌മെന്റ് നടന്നത്. എല്ലാ കടയുടമകളും ഇരുപത് രൂപ വീതം തങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയ ഓഫീസുകളില്‍ എത്തിക്കണം എന്നായിരുന്നു അനൗണ്‍സ്‌മെന്റ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ രംഗത്തെത്തിയിരുന്നു. എല്ലാ വീടുകളിലും ത്രിവര്‍ണ പതാകയുയര്‍ത്തുന്നത് രാജ്യത്തോടുളള ജനങ്ങളുടെ ആത്മബന്ധം ദൃഢമാക്കുമെന്നും ബ്രിട്ടീഷുകാരുടെ ഭരണത്തിനെതിരെ പോരാടുന്നതിനെതിരെ സ്വതന്ത്ര്യ ഇന്ത്യയും ദേശീയ പതാകയും സ്വപ്‌നം കണ്ടവരുടെ ധൈര്യവും പരിശ്രമങ്ങളും അനുസ്മരിക്കേണ്ടതുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More