LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്ലാസ് മുറിയില്‍ നിന്നും വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ്‌ ചുറ്റി

പാലക്കാട്‌:  മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ പാമ്പ്‌ ചുറ്റി. രാവിലെ സ്കൂളിലെത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് സംഭവം. ക്ലാസ് മുറിക്കുള്ളിലെ പാമ്പിനെ വിദ്യാര്‍ത്ഥിനി ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ പാമ്പ്‌ വിദ്യാര്‍ഥിനിയുടെ കാലില്‍ ചുറ്റികിടന്നു. കുട്ടി ഉറക്കെ കരഞ്ഞ് ഓടാന്‍ ശ്രമിക്കുമ്പോഴാണ് പാമ്പ്‌ കാലില്‍ നിന്നും തെറിച്ചു പോയത്. കരച്ചില്‍ കേട്ട് എത്തിയ അധ്യാപകരാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയെ പാമ്പ്‌ കടിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കുട്ടി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പാലക്കാട്‌ ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ക്ലാസ് മുറിയുടെ പരിസരം കാടുപിടിച്ചു കിടക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നേതന്നെ പരിസരങ്ങളിലെ കാടുകൾ നീക്കം ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ സ്കൂള്‍ അധ്യാപകരുടെ കയ്യില്‍ നിന്നും വന്ന വീഴ്ചയാണ് അപകടത്തിന്‍റെ വക്കിൽ കാര്യങ്ങളെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിഹാര നടപടി ഉണ്ടാകുന്ന വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More