മുംബൈ: ബോളിവുഡ് സിനിമാതാരങ്ങളും ദമ്പതികളുമായ കത്രീനാ കൈഫിനും വിക്കി കൗശാലിനും വധഭീഷണി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കിയത്. തനിക്കും ഭാര്യയ്ക്കുമെതിരെ ഭീഷണി നിറഞ്ഞ മെസേജുകള്‍ അയച്ചെന്ന് ചൂണ്ടിക്കാട്ടി വിക്കി കൗശാല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ സാന്ത്രാക്രൂസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വധഭീഷണി മുഴക്കിയ അജ്ഞാതനെതിരെ ഐ പി സി സെഷന് 506(2) ഭീഷണിപ്പെടുത്തല്‍, 354 ഡി (പിന്തുടരല്) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെ, ബോളിവുഡ് നടന് സല്മാന് ഖാനും അദ്ദേഹത്തിന്റെ അച്ഛന് സലിം ഖാനും നടി സ്വരാ ബാസ്കറിനും വധഭീഷണി കത്ത് വന്നിരുന്നു. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെയായിരുന്നു സല്മാന് ഖാന് വധഭീഷണിയുണ്ടായത്. സിദ്ദു മൂസേവാലയുടെ അതേ ഗതിയാണ് സല്‍മാനും അച്ഛനും നേരിടേണ്ടിവരിക എന്നായിരുന്നു കത്തിന്റെ ഉളളടക്കം. തുടര്‍ന്ന് മുംബൈ പൊലീസ് നടന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2021-ഡിസംബറിലാണ് കത്രീനയും വിക്കി കൗശലും വിവാഹിതരായത്. ടൈഗര്‍ സിന്ദാ ഹൈ, ഭാരത്, സീറോ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കത്രീന പ്രേക്ഷക സ്വീകാര്യത നേടിയത്. മസാന്, സഞ്ജു, റാസി, ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നിവയാണ് വിക്കി കൗശാലിന്റെ പ്രധാനപ്പെട്ട ചിത്രങ്ങള്‍.