LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ പരിപാടിക്ക് കൊണ്ടുപോയി; എസ് എഫ് ഐക്കെതിരെ രക്ഷിതാക്കള്‍

പാലക്കാട്: പാലക്കാട് രക്ഷിതാക്കളുടെ അനുമതിയില്ലാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ് എഫ് ഐയുടെ പരിപാടിക്ക് കൊണ്ടുപോയ സംഭവത്തില്‍ പരാതി നല്‍കി രക്ഷിതാക്കള്‍. വിദ്യാര്‍ത്ഥികളെ സ്‌കൂളിന്റെയോ രക്ഷിതാക്കളുടെയോ സമ്മതമില്ലാതെ പരിപാടിക്ക് കൊണ്ടുപോയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മങ്കര എസ് എച്ച് ഒയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ ഇന്ന് അടിയന്തര പി ടി എ യോഗം ചേരും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് പരിപാടിക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് കളക്ടറേറ്റിലേക്ക് എസ് എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിലേക്ക് കൊണ്ടുപോയത്. എസ് എഫ് ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്‌കൂളിലെ ഇടത് അനുഭാവികളായ അധ്യാപകര്‍ കൂട്ടുനിന്നാണ് കുട്ടികളെ എസ് എഫ് ഐക്കാര്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താത്ത വിവരം അധ്യാപകര്‍ മറച്ചുവയ്‌ച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More