LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നൂറല്ല, 135 കോടി ജനങ്ങളും കോണ്‍ഗ്രസിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ; കണക്കുപിഴയില്‍ വിശദീകരണവുമായി വി ടി ബല്‍റാം

പാലക്കാട്: സാധാരണക്കാരനുവേണ്ടിയുളള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ക്കൊപ്പം രാജ്യത്തെ 135 കോടി ജനങ്ങളും നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്നും ജനപ്രതിനിധികളെപ്പോലും പ്രതിഷേധമുയര്‍ത്താന്‍ അനുവദിക്കാതെ മോദി സര്‍ക്കാര്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും വി ടി ബല്‍റാം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം ഒരു ബില്ല്യണ്‍ പിന്നിലുണ്ടെന്ന് വി ടി ബല്‍റാം കുറിച്ചിരുന്നു. അതിനുപിന്നാലെ 'ഒരു ബില്ല്യണെന്നാല്‍ നൂറുകോടിയാണെന്നും രാജ്യത്തെ 135 കോടി ജനങ്ങളില്‍ നൂറുകോടിപേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നാണ് ബല്‍റാം പറയുന്നത്, തളളുമ്പോള്‍ ഒരു മയത്തിലൊക്കെ വേണ്ടേ. ഇങ്ങനെയൊക്കെ ബലം കൂട്ടാമോ ബലരാമാ' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിന്, 'സര്‍, ഇന്ന് കോണ്‍ഗ്രസ് നടത്തിയ സമരം അതിരൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെയാണ്. അതിനേക്കുറിച്ച് പ്രതിഷേധമുയര്‍ത്താന്‍ പാര്‍ലമെന്റില്‍ ജനപ്രതിനിധികളെപ്പോലും അനുവദിക്കാത്ത തരത്തില്‍ എല്ലാ എതിര്‍ശബ്ദങ്ങളെയും മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം നൂറല്ല, ഇന്ത്യയിലെ 135 കോടി ജനങ്ങളുമുണ്ടാവുമെന്നാണ് പ്രതീക്ഷ. എന്നുവെച്ച് അവരെല്ലാം കോണ്‍ഗ്രസ് അനുഭാവികളാവണമെന്നില്ല. താങ്കള്‍ക്ക് വിലക്കയറ്റവും തൊഴിലില്ലായ്മയുമൊന്നും ഒരു പ്രശ്‌നമല്ലെങ്കില്‍ താങ്കളുടെ എണ്ണം വേണമെങ്കില്‍ കുറയ്ക്കാം'-എന്നായിരുന്നു വി ടി ബല്‍റാമിന്റെ മറുപടി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More