LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച കേസ്; ആന്‍റണി രാജുവിനെതിരെ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി

കൊച്ചി: തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ എന്തുകൊണ്ടാണ് വിചാരണ നടപടികള്‍ വൈകുന്നതെന്നു ചോദിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുളള സ്വകാര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ വിചാരണ മനഃപൂ‍ര്‍വം വൈകിപ്പിക്കുകയാണെന്നും കേസിലെ പ്രതിയായ മന്ത്രി ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ പോലും തയ്യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നേരത്തെ കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചിരുന്നു. 16 വര്‍ഷമായ കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ്‌ കോടതി ഫയലുകള്‍ വിളിപ്പിച്ചത്. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കുകയായിരുന്നു. 22 തവണയാണ് ആന്‍റണി രാജു ഹാജരാകാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. മയക്കുമരുന്ന് കേസില്‍ വിദേശിയായ പ്രതിയെ രക്ഷിക്കാന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More