LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വേഛാധിപതികളോട് എങ്ങനെ പോരാടണമെന്ന് ഞങ്ങള്‍ക്കറിയാം, രാജാവേ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യങ്ങളെ ഭയപ്പെടുകയാണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയുംകുറിച്ച് ചോദ്യങ്ങളുന്നയിച്ചതിന് 57 എംപിമാരെ അറസ്റ്റ് ചെയ്യുകയും 23 എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയെ രാജാവ് എന്നാണ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തത്. രാജാവ് ചോദ്യങ്ങളെ ഭയപ്പെടുകയാണെന്നും ഏകാധിപതികളോട് എങ്ങനെ പോരാടണമെന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കാന്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പ്രതിപക്ഷത്തിന് അനുമതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച രാഹുല്‍ പ്രധാനമന്ത്രിയോടായി പത്ത് ചോദ്യങ്ങളും ചോദിച്ചു.

1: കഴിഞ്ഞ 45 വര്‍ഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ എന്തുകൊണ്ടാണ് ഇത്രയും ഉയര്‍ന്ന നിലയില്‍ തുടരുന്നത്? 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന് എന്ത് സംഭവിച്ചു?

2: ധാന്യങ്ങള്‍, തൈര് തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തി ജനങ്ങളുടെ ഭക്ഷണത്തില്‍ മണ്ണിടുന്നത് എന്തിനാണ്?

3: പാചക എണ്ണ, പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഇതില്‍നിന്ന് ജനങ്ങള്‍ക്ക് എന്നാണ് ഒരു ആശ്വാസം ലഭിക്കുക?

4: ഡോളറിനെതിരെ രൂപയുടെ മൂല്യം 80 ആയത് എങ്ങനെയാണ്?

5: കഴിഞ്ഞ2 വര്‍ഷത്തിനിടെ സൈന്യത്തില്‍ ഒരു നിയമനവും നടത്താതെ അഗ്നിപഥ് എന്ന പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുകയാണ്. എന്തിനാണ് നാലുവര്‍ഷത്തേക്ക് രാജ്യത്തെ യുവാക്കളെ അഗ്നിവീരന്മാരാകാന്‍ നിര്‍ബന്ധിതരാക്കുന്നത്?

6: ലഡാക്കിലെയും അരുണാചല്‍ പ്രദേശിലേയും അതിര്‍ത്തികളില്‍ ചൈനീസ് സൈന്യം പ്രവേശിച്ചുകഴിഞ്ഞു. ഇപ്പോഴും എന്തുകൊണ്ടാണ് ആ വിഷയത്തില്‍ നിശബ്ദത പാലിക്കുന്നത്? ആ വിഷയത്തില്‍ നിങ്ങലെന്താണ് ചെയ്യുന്നത്?

7: വിള പരിരക്ഷ കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നാല്‍പ്പതിനായിരം കോടി രൂപ ലാഭമുണ്ടായി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം എന്തായി? ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?

8: താങ്ങുവിലയുടെ കാര്യം എന്തായി? കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞോ?

9: മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ ടിക്കറ്റുകളില്‍ നല്‍കിവന്നിരുന്ന 50 ശതമാനം ഇളവ് നിര്‍ത്തലാക്കിയത് എന്തിനാണ്?

10: 2014-ല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത 56 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 139 ലക്ഷം കോടി രൂപയായി. 2023 മാര്‍ച്ച് ആകുമ്പോഴേക്കും അത് 156 ലക്ഷം കോടി രൂപയാകും. എന്തിനാണ് രാജ്യത്തെ കടക്കെണിയിലാക്കുന്നത്?

ചോദ്യങ്ങളുടെ പട്ടിക വളരെ വലുതാണ്. എന്നാല്‍ പ്രധാനമന്ത്രി ആദ്യം എന്റെ ഈ പത്ത് ചോദ്യങ്ങള്‍ക്കുളള മറുപടി നല്‍കണം. ഭീഷണിപ്പെടുത്തി ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് നരേന്ദ്രമോദിയെ അനുവദിക്കില്ല. ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസ്. അവരുടെ പ്രശ്‌നങ്ങള്‍ക്കായി ഇനിയും ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും-രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More