LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇരുനില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം. ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിനാരായണനാണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ നാരായണന്‍ നമ്പൂതിരി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇരുനില വീടിന്റെ താഴത്തെ നില മുഴുവനായും മണ്ണിലേക്ക് ഇടിഞ്ഞുതാഴുകയായിരുന്നു. പരത്തുവലയിപ്പടി തോട്ടം ഇല്ലമാണ് മണ്ണിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഏഴുപേരുണ്ടായിരുന്നു. താഴത്തെ നിലയിരുണ്ടായിരുന്നവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെരുമ്പാവൂര്‍ മുവാറ്റുപുഴ നിലയങ്ങളില്‍നിന്നുളള അഗ്നിരക്ഷാ സേനാ യൂണിറ്റുകള്‍ ജെസിബി ഉപയോഗിച്ച് വീടിന്റെ പിന്‍വശം പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ലാബിനും കട്ടിലിനും ഇടയില്‍ കുടുങ്ങിയ നിലയില്‍ കിടന്നിരുന്ന മുത്തച്ഛനെയും കുട്ടിയെയും കട്ടിലിന്റെ കാലുകള്‍ പൊളിച്ചുനീക്കിയാണ് പുറത്തെടുത്തത്. വീട്ടില്‍നിന്ന് പുറത്തെടുക്കുമ്പോള്‍തന്നെ ബോധരഹിതനായിരുന്ന കുട്ടി ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍ സ്ഥലത്തെ മണ്ണിന് നല്ല ഉറപ്പുണ്ടെന്നും കാലാവസ്ഥയല്ല അപകടകാരണം എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ പെരുമ്പാവൂര്‍ തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More