LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൃക്കാക്കരയിലെ പരാജയത്തോടെ മുഖ്യമന്ത്രി കെ റെയില്‍ ഉപേക്ഷിച്ചു- രമേശ് ചെന്നിത്തല

കോട്ടയം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തോടെ മുഖ്യമന്ത്രി കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചുവെന്ന് മുന്‍ പ്രതിപക്ഷ നേതാവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ പഴയ ആര്‍ജ്ജവമില്ലെന്നും ജനങ്ങള്‍ തളളിക്കളഞ്ഞ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ചങ്ങനാശേരി മാടപ്പളളിയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന്റെ നൂറാം ദിനത്തില്‍ നടന്ന സത്യാഗ്രഹ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കെ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുകയാണ്. പദ്ധതി നടപ്പിലാക്കുമോ ഇല്ലയോ എന്ന കാര്യം അദ്ദേഹം ഇപ്പോള്‍ തീര്‍ത്തുപറയുന്നില്ല. കെ റെയില്‍ ഡിപിആര്‍ തന്നെ അബദ്ധ പഞ്ചാംഗമാണ്. അതിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതിയില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ അഴിമതി മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്റെ കണ്ണുകൊണ്ടാണ് സര്‍ക്കാര്‍ പദ്ധതിയെ കണ്ടത്. അതുകൊണ്ടാണ് പദ്ധതി നടപ്പിലാകാതെ പോയത്'- രമേശ് ചെന്നിത്തല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാര്‍ച്ച് ഇരുപതിനാണ് മാടപ്പളളി നിവാസികള്‍ കെ റെയില്‍ വിരുദ്ധ സമരം ആരംഭിച്ചത്. മാര്‍ച്ച് പതിനേഴിന് കെ റെയിലിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച മാടപ്പളളി നിവാസികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലത്ത് കെ റെയില്‍ ഉദ്യോഗസ്ഥര്‍ കുറ്റി നാട്ടുകയും ചെയ്തു. കുറ്റി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പിഴുതെറിയുകയായിരുന്നു. തുടര്‍ന്നാണ് കെ റെയില്‍ വിരുദ്ധ സമരം ആരംഭിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More