മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെന്ന ബഹുമതി തുടര്‍ച്ചയായ രണ്ടാംവര്‍ഷവും സ്വന്തമാക്കി എച്ച് സി എല്‍ ടെക്നോളജീസ് ചെയര്‍പേഴ്സണ്‍ റോഷ്ടി നാടാര്‍ മല്‍ഹോത്ര. കൊട്ടക്ക് പ്രൈവറ്റ് ബാങ്കിംഗ് ഹുറൂണ്‍ പട്ടിക പ്രകാരമാണ് റോഷ്നി നാടാര്‍ രണ്ടാം വര്‍ഷവും സ്ഥാനം നിലനിര്‍ത്തിയത്. 84,330 കോടി രൂപയാണ് റോഷ്നിയുടെ ആസ്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവരുടെ ആസ്തിയില്‍ 54 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്.
എച്ച് സി എല്‍ സ്ഥാപകന്‍ ശിവ് നാടാറിന്റെയും കിരണ്‍ നാടാറിന്റെയും മകളാണ് റോഷ്നി. 1982-ല്‍ ജനിച്ച റോഷ്നി ഡല്‍ഹിയിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ബിരുദവും ബിരുദാനന്തര ബിരുദവും അമേരിക്കയിലായിരുന്നു. തുടര്‍ന്ന് സ്കൈ ന്യൂസ് യുകെ, സി എന്‍ എന്‍ എന്നീ അന്താരാഷ്ട്ര ടെലിവിഷന്‍ ചാനലുകളില്‍ ന്യൂസ് പ്രൊഡ്യൂസറായി ജോലി ചെയ്തു. പിന്നീടാണ് എച്ച് സി എല്ലിലേക്ക് വരുന്നത്. 2009-ല്‍ എച്ച് സി എല്‍ ബോര്‍ഡംഗമായിരുന്ന റോഷ്നി 2013 ആയപ്പോള്‍ സി ഇ ഒയായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബ്യൂട്ടി- ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ നൈക്കയുടെ സി ഇ ഒയും സ്ഥാപകയുമായ ഫാല്‍ഗുനി നായര്‍ ഇന്ത്യയിലെ സമ്പന്നയായ സ്വയം സംരംഭകയെന്ന സ്ഥാനം സ്വന്തമാക്കി. 57, 520 കോടിയാണ് ഫാല്‍ഗുനി നായറുടെ ആസ്തി. ബയോകോണ്‍ ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാറിനെ പിന്തളളിയാണ് ഫാല്‍ഗുനി ഈ നേട്ടം സ്വന്തമാക്കിയത്. സ്വയം സംരംഭങ്ങള്‍ നടത്തുകയോ ബിസിനസുകള്‍ സജീവമായി കൈകാര്യംചെയ്യുന്നവരോ ആയ നൂറുസ്ത്രീകളുടെ പട്ടികയാണ് കൊട്ടക്ക് പ്രൈവറ്റ് ബാങ്കിംഗ് ഹൂറുണ്‍ തയാറാക്കിയിരിക്കുന്നത്.