ബംഗളുരു: ബംഗളുരു സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണാക്കോടതിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഫോണ്‍ റെക്കോര്ഡിംഗുകളുള്പ്പെടെയുളള തെളിവുകള്‍ പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ച് വിചാരണക്കോടതി അന്തിമ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. മഅ്ദനി ഉള്‍പ്പെടെയുളള കേസിലെ 21 പ്രതികള്‍ക്കും കോടതി നോട്ടീസയച്ചു. പുതിയ തെളിവുകള്‍ പരിഗണിക്കണോ എന്ന കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണാക്കോടതിയോട് ആവശ്യപ്പെടണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി തളളിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ പരിഗണിക്കാനാവില്ലെന്നും തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടിയിരുന്നു എന്നും മഅ്ദനിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീളുന്ന സാഹചര്യമുണ്ടാകുമെന്നും അഭിഭാഷകന് പറഞ്ഞു.