LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് പൊതുസമൂഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടി- പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ ഉപാധ്യക്ഷനും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവര്‍ത്തകന്‍ പി കെ ബഷീറിന്റെ മരണത്തില്‍ കുറ്റാരോപിതനായ ഒരാളെ ജില്ലാ കളക്ടറായി നിയമിക്കുന്നത് പൊതുസമൂഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണെന്നും അതുവഴി സര്‍ക്കാര്‍ നിയമവാഴ്ച്ചയെതന്നെ അപഹസിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കുറ്റാരോപിതനും പൊതുസമൂഹം കൊലപാതകമായി കാണുന്ന കേസിലെ പ്രതിയുമായ ഒരാളെ ഇത്തരത്തില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട, നിയമം കൈകാര്യം ചെയ്യേണ്ട, സുപ്രധാന തീരുമാനങ്ങളെടുക്കേണ്ട ഒരു പദവിയില്‍ നിയമിച്ചത് ജനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. പൊതുസമൂഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം. ഐ എ എസുകാരനെ ഏത് പദവിയില്‍വേണമെങ്കിലും നിയമിക്കാം. പദവികളെത്രയുണ്ട്. പക്ഷേ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതും നിയമിച്ചതുമെല്ലാം ജനങ്ങളാല്‍ എതിര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറാക്കിയുളള നിയമനം അങ്ങേയറ്റം അപലപനീയമായിപ്പോയി. നിയമവാഴ്ച്ചയെതന്നെ അപഹസിക്കുന്ന നടപടിയായി'-പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പൊതുജനങ്ങളുടെ സുരക്ഷിതത്വം കയ്യിലേല്‍പ്പിക്കേണ്ട ഒരാളെക്കുറിച്ച് അവര്‍ക്കൊരു ബോധ്യം വേണം. നിയമവാഴ്ച്ച ഉറപ്പുവരുത്തേണ്ട, നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടയാള്‍, ഒരപകടം പറ്റിപ്പോയാല്‍തന്നെ അത് അതുള്‍ക്കൊണ്ട് സ്വയം മാറിനില്‍ക്കേണ്ടയാളാണ്. കളക്ടര്‍ പദവി തനിക്കുവേണ്ട എന്ന് അദ്ദേഹം പറയേണ്ടതായിരുന്നു. നിങ്ങള്‍ പറയാനുളളതൊക്കെ പറഞ്ഞോ ഞങ്ങള്‍ ഇങ്ങനെയെ ചെയ്യുകയുളളു എന്ന സര്‍ക്കാരിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ വ്യക്തമാകുന്നത്'-കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More