LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡി വൈ എഫ് ഐ കരിങ്കൊടി പ്രതിഷേധത്തിന് എതിരല്ല- വി കെ സനോജ്

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തിന് ഡി വൈ എഫ് ഐ എതിരല്ലെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കരിങ്കൊടി പ്രതിഷേധം തങ്ങളും നടത്താറുണ്ടെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ ക്രിമിനല്‍ കേസ് പ്രതികളെ വാടകയ്‌ക്കെടുത്ത് പ്രതിഷേധത്തിനയക്കുകയാണെന്നും വി കെ സനോജ് പറഞ്ഞു. 'കരിങ്കൊടി പ്രതിഷേധമൊക്കെ ഞങ്ങളും നടത്തുന്നതാണ്. അതിനൊന്നും ആരും എതിരല്ല. സമാധാനപരമായി അവരുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ കരിങ്കൊടി ഉപയോഗിക്കുന്നത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയക്കുന്നു എന്ന് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്താണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം? മുഖ്യമന്ത്രിയെ വഴിനടക്കാന്‍ വിടില്ലെന്ന്  പ്രഖ്യാപിക്കേണ്ട കാര്യമെന്താണ്? യൂത്ത് കോണ്‍ഗ്രസ് അത് വ്യക്തമാക്കണം'-വി കെ സനോജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എറണാകുളത്ത് പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്നിടത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. ആലുവ കമ്പനിപ്പടി, കളമശേരി, കാക്കനാട് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു പ്രതിഷേധം. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം. കാക്കനാട്ട് ഓടുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണതോടെ കാര്‍ നിര്‍ത്തേണ്ടിവന്നു. കാറില്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ നിരന്തരം ഇടിച്ച പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുമാറ്റുകയായിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More