LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഠിച്ചിറങ്ങിയ കോളേജ് സന്ദര്‍ശിക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന് ഗോ ബാക്ക് വിളിച്ച് വിദ്യാര്‍ത്ഥികള്‍

പാറ്റ്‌ന: പഠിച്ചിറങ്ങിയ കോളേജ് സന്ദര്‍ശിക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഗോ ബാക്ക് വിളിച്ച് വിദ്യാര്‍ത്ഥികള്‍. 'ജെ പി നദ്ദ വാപ്പസ് ജാവോ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നും പാറ്റ്‌ന സര്‍വകലാശാലയ്ക്ക് കേന്ദ്രസര്‍വകലാശാല പദവി നല്‍കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഓള്‍ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്‍ (എ ഐ എസ് ഐ) പ്രവര്‍ത്തകരാണ് ജെ പി നദ്ദയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ വലിയ സുരക്ഷാ ലംഘനമായാണ് ബിജെപി വിലയിരുത്തുന്നത്.

എ ഐ എസ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ജെ പി നദ്ദയെ വളഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ് അദ്ദേഹം കോളേജിന് പുറത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തന്നെ കടത്തിവിട്ടതാണ് എന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. ബിജെപിയുടെ സംയുക്ത മോര്‍ച്ച എക്‌സിക്ക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനായാണ് ജെ പി നദ്ദ ബിഹാറിലെത്തിയത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ ഡി യു ഭരിക്കുന്ന ബിഹാറില്‍ സഖ്യ കക്ഷിയാണ് ബിജെപി. പാറ്റ്‌ന സര്‍വ്വകലാശാലയെ കേന്ദ്ര സര്‍വ്വകലാശാല പദവി നല്‍കണമെന്ന് നേരത്തെ നിതീഷ് കുമാറും ആവശ്യപ്പെട്ടിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk