LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മരണം ഒരുലക്ഷത്തി പതിനാലായിരം കവിഞ്ഞു, അമ്പതിനായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയില്‍

50,853- പേര്‍ ഗുരുതരാവസ്ഥയില്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 1,14,247 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനെട്ടു ലക്ഷം ത്തോളമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 18,53,115 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 50,853 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ് 423,625 - പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ മരണ നിരക്കില്‍ നേരിയ കുറവ് 

ഫ്രാന്‍സില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ 561 പേരാണ് മരണപ്പെട്ടത്. എന്നാല്‍ ഇന്നലെത്തെതില്‍ മരണനിരക്കില്‍ 100 ലധികം കുറവാണു രേഖപ്പെടുത്തിയത്.

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലിയോടടുക്കുകയാണ് ഫ്രാന്‍സും. നിയന്ത്രണാതീതമാണ് രാജ്യത്തെ അവസ്ഥ. ഫ്രാന്‍സില്‍ ഇതിനകം ആകെ 14,393 പേര്‍ മരണപ്പെട്ടു.  1,32,591 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

 ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 431 മരണം 

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  431 പേരാണ് മരണപ്പെട്ടത്. ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 19, 899  ആയി. 1,56,363- പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെത്തെതില്‍ നിന്ന് വ്യത്യസ്തമായി  മരണസംഖ്യയില്‍ ഇരുനൂറിലധികം  പേരുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 603 മരണം

സ്പെയിനില്‍ ഇതിനകം 17 209 - പേര്‍ മരണപ്പെട്ടു. 1,66,831- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണ സംഖ്യയില്‍ 100 ന്‍റെയെങ്കിലും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 135 പേര്‍ മാത്രം 

എന്നാല്‍ യൂറോപ്പില്‍ രോഗ ബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ പക്ഷെ മരണനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 151 പേര്‍ മാത്രമാണ്. എന്നാല്‍ ഇന്നലത്തെതില്‍ നിന്ന് അല്പം കൂടിയ നിലയാണ്. ജര്‍മ്മനിയില്‍ ഇതുവരെ 3,022 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 127,854 - ആണ്.

 അമേരിക്കയില്‍  24 മണിക്കൂറിനകം മരണപ്പെട്ടത് 1,548 പേര്‍

അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,548 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 1802 പേരാണ് മരണപ്പെട്ടത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 22,125 - പേര്‍ ഇതിനകം മരണപ്പെട്ടു.  5,60,433  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

ന്യൂയോര്‍ക്കില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 758 പേര്‍ മരിച്ചു 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 9,385 ആയി. ഇവിടെ മാത്രം  1,89,415- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2,350- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 61,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 688  പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 23,397- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 24,638- പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 1,487 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -461, മസ്സാച്ചുസെറ്റ്സ് -756, ലൂസിയാന - 840, ഇല്ലിനോയിസ് -720, ജോര്‍ജ്ജിയ -442 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്  511 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 10,530 പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇന്നലെയും ഇന്നുമായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് സ്ഥിതിഗതികള്‍  ഇപ്പോഴും നില അതീവ ഗുരുതരമായി തുടരുകയാണ്.  


Contact the author

Web Desk