LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പോത്തിനെന്ത് ഏത്തവാഴ- എം കെ മുനീറിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നു എന്ന എം കെ മുനീര്‍ എം എല്‍ എയുടെ പ്രസ്താവനയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 'പോത്തിനെന്ത് ഏത്തവാഴ' എന്നാണ് ശിവന്‍കുട്ടിയുടെ പരിഹാസം. സെക്‌സ്  എഡ്യുക്കേഷന്‍ എന്നെഴുതിയ പുസ്തകം കയ്യില്‍ പിടിച്ച് ഇരിക്കുന്ന പോത്തിന്റെ ചിത്രമുളള പോസ്റ്ററാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എം കെ മുനീറിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്‌കൂളുകളില്‍ നടപ്പിലാക്കാനിരിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമടക്കമുളള കാര്യങ്ങളെ പരിഹസിച്ചായിരുന്നു എം കെ മുനീറിന്റെ പ്രസ്താവന. 'ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം? പുതിയ പാഠ്യപദ്ധതിയുടെ കരടില്‍ സ്ത്രീക്കും പുരുഷനും തുല്യതയുണ്ടാകണമെന്നാണ് പറയുന്നത്. ഇനിമുതല്‍ സ്ത്രീക്കും പുരുഷനും ഒരു ബാത്ത്‌റൂമേ ഉണ്ടാവുകയുളളു. മതമില്ലാത്ത ജീവനെന്ന് പറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ മതനിഷേധം സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുളള പാഠ്യപദ്ധതി തയാറായിക്കഴിഞ്ഞു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരി ഇട്ടാല്‍ എന്താണ് കുഴപ്പം? ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം അടിച്ചേല്‍പ്പിക്കുകയല്ല, സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ് വേണ്ടത്'-എന്നായിരുന്നു എം കെ മുനീര്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രസ്താവന വിവാദമായതിനുപിന്നാലെ വിശദീകരണവുമായി എം കെ മുനീര്‍ രംഗത്തെത്തി. ലിംഗസമത്വത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നും എം കെ മുനീര്‍ പറഞ്ഞു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. സ്ത്രീകളെ നിരാകരിക്കുകയാണ് സിപിഎം. ആണ്‍വേഷം പെണ്ണിടുന്നത് എങ്ങനെയാണ് ലിംഗസമത്വമാകുന്നത്? മുഖ്യമന്ത്രി സാരിയും ബ്ലൗസുമിട്ട് നടക്കുമോ എന്ന് ചോദിച്ചത് ആ അര്‍ത്ഥത്തിലാണ്. അല്ലാതെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനല്ല. സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും ആശയങ്ങള്‍ വ്യത്യസ്തമാണ്. രണ്ട് ആശയങ്ങളും രണ്ട് ധ്രുവങ്ങളിലാണ്'-എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More