LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പച്ചയ്ക്ക് തിന്നണോ?; വിലക്കയറ്റത്തിനെതിരെ വഴുതന കടിച്ച് പ്രതിഷേധിച്ച് തൃണമൂല്‍ എംപി

ഡല്‍ഹി: ലോക്‌സഭയില്‍ വിലക്കയറ്റത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി. പച്ച വഴുതന കടിച്ചായിരുന്നു വര്‍ധിച്ചുവരുന്ന പാചകവാതക വിലയ്ക്കും അവശ്യസാധനങ്ങളുടെ വില വര്‍ധനവിനുമെതിരായ പ്രതിഷേധം. പശ്ചിബംഗാളിലെ ബരാസത്തില്‍നിന്നുളള എംപി കക്കോലി ഘോഷ് ദസ്തിദാറാണ് ലോക്‌സഭയില്‍ വേറിട്ട പ്രതിഷേധം നടത്തിയത്.

'കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടെ പാചക വാതക വില നാലുമടങ്ങാണ് വര്‍ധിച്ചത്. 600-ല്‍ നിന്ന് അതിപ്പോള്‍ 1100-ലെത്തി നില്‍ക്കുകയാണ്. സാധാരണക്കാര്‍ എങ്ങനെയാണ് ഈ തുക കണ്ടെത്തുക? ഞങ്ങള്‍ പച്ചക്കറികള്‍ പച്ചയ്ക്കുതന്നെ കഴിക്കണമെന്നാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്ന് ഞാന്‍ ആശ്ചര്യപ്പെടുകയാണ്'- കക്കോലി ഘോഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാചക വാതക വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കക്കോലി കയ്യില്‍ കരുതിയ വഴുതന കടിച്ചുകൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. 'ഉജ്ജ്വല പദ്ധതി വഴി സിലിണ്ടര്‍ ലഭിച്ച ജനങ്ങള്‍ക്ക് പക്ഷേ അതില്‍ പാചക വാതകം നിറയ്ക്കാന്‍ പണമില്ല. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിലക്കയറ്റത്തിനെതിരെ എല്‍പിജി സിലിണ്ടറുമായി പ്രതിഷേധിച്ച മന്ത്രി ഇപ്പോള്‍ അഭിപ്രായം പറഞ്ഞാല്‍ നന്നായിരിക്കും'- കക്കോലി ഘോഷ് കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിച്ച സ്പീക്കര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. ഏറെക്കാലത്തിനുശേഷമാണ് വിലക്കയറ്റം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More