LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈംഗികാരോപണക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: ലൈംഗികാരോപണക്കേസില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യം. സിവിക് ചന്ദ്രനെതിരെ മറ്റൊരു ലൈംഗിക പീഡന പരാതി കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ജാമ്യമനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. ജാമ്യ ഉപാധികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന്  സിവിക് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഊന്നുവടിയില്ലാതെ നടക്കാന്‍പോലുമാകാത്തയാളാണ് താനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഈ വിഷയം അന്വേഷിപ്പിച്ചതാണെന്നും പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന്‍ ജാമ്യാപേക്ഷയില്‍  ചൂണ്ടിക്കാട്ടിയിരുന്നു. സിവിക് ചന്ദ്രന്‍ പരാതിക്കാരിക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ തന്നെ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ടെന്നും പുറത്ത് ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളുടെ യഥാര്‍ത്ഥ സ്വഭാവം മറ്റൊന്നാണെന്നുമാണ് പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സിവിക് ചന്ദ്രനെതിരെ ഒരു യുവ എഴുത്തുകാരി കൂടി പരാതി നല്‍കിയിരുന്നു. കൊയിലാണ്ടി പൊലീസാണ് പുതിയ പരാതിയില്‍ കേസെടുത്തത്. 2020 ഫെബ്രുവരി 18-ന് നന്തി കടപ്പുറത്ത് ആളൊളിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവ എഴുത്തുകാരി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. 

Contact the author

Web Desk