ജയ്പൂര്‍: ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മോദി സര്‍ക്കാര്‍ പൊലീസിനെക്കാള്‍ അധികാരം നല്‍കിയിരിക്കുന്നത് ഇ ഡിക്കാണ്. ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും അവരെ സമൂഹത്തിനുമുന്നില്‍ കുറ്റക്കാരായി മുദ്രകുത്തുകയും ചെയ്യുകയാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. മുതിര്‍ന്ന നേതാക്കളെപ്പോലും ഒരു നോട്ടീസും നല്‍കാതെയാണ് ഇ ഡി അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും. വിശദീകരണം നല്‍കണമെന്നുപോലും ഇ ഡി കരുതുന്നില്ലെന്നും ഗെഹ്ലോട്ട് ആരോപിച്ചു. ജയ്പൂരിൽ ബജറ്റ് പദ്ധതികളുടെ അവലോകന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അശോക് ഗെഹ്ലോട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
'ഇ ഡിയുടെ അധികാരം സുപ്രീംകോടതിയും കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഇ ഡിയുടെ നടപടിയെ വിമര്‍ശിക്കാന്‍ സാധിക്കില്ല. ആരെയും അറസ്റ്റ് ചെയ്യാം. അതിന് പോലീസിനേക്കാൾ കൂടുതൽ അധികാരങ്ങൾ നൽകിയിട്ടുണ്ട്. രാജ്യത്ത് ഒരു പ്രത്യേക മതത്തെ വളര്‍ത്തിക്കൊണ്ട് വരുവാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത്തരമൊരു നീക്കം ആരും കണ്ടിട്ടില്ല. ആളുകൾ ആശങ്കാകുലരാണ്. പക്ഷെ ആളുകള്‍ക്ക് പ്രതികരിക്കാന്‍ സാധിക്കുന്നില്ല' - അശോക് ഗെഹ്ലോട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എന്നിവരെ കഴിഞ്ഞ കുറച്ച് നാളുകളായി ഇ ഡി വേട്ടയാടുകയാണ്. അതോടൊപ്പം, കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അശോക് ഗെഹ്ലോട്ട് ഇ ഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്.