LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം: കരുതല്‍ തടങ്കലില്‍ 25 പേര്‍; വിമര്‍ശനം ശക്തം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 പേര്‍ കരുതല്‍ തടങ്കലില്‍. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നാണ് 25 പേരെ അറസ്റ്റ് ചെയ്തത്. സാധാരണ പ്രതിഷേധങ്ങളെ തടയാന്‍ കരുതല്‍ തടങ്കല്‍ നിയമം ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്ന വിമര്‍ശനം. ജനങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള ഇത്തരം നിയമങ്ങള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിമര്‍ശനത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നിടങ്ങളില്‍ കരിങ്കൊടിയുമായി നിന്നവരെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോവുകയാണ്. വഴിയില്‍ ചായ കുടിച്ചുനിന്നവരെയും ഖദര്‍ ധരിച്ചുനിന്നവരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് ഇത്തരം നീക്കം നടത്തുന്നത്. പിണറായി സര്‍ക്കാര്‍ കരിങ്കൊടി സമരത്തെ വരെ ഭയപ്പെടുന്നുവെന്നും അന്യായമായി ഇത്തരം നീക്കം നടത്തുന്നതിനെതിരെ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More