കോഴിക്കോട്: ലൈംഗികാരോപണക്കേസില്‍ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗീകാരോപണകേസ് കോടതി ഇന്ന് പരിഗണിക്കും. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി.
അതേസമയം, മറ്റൊരു ലൈംഗികാരോപണക്കേസില്‍ സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യം. പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഊന്നുവടിയില്ലാതെ നടക്കാന്‍പോലുമാകാത്തയാളാണ് താനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഈ വിഷയം അന്വേഷിപ്പിച്ചതാണെന്നും പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന് ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു.