LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീറാം വെങ്കിട്ടരാമന്‍ ചുമതല കൈമാറാനെത്തിയില്ല, ആലപ്പുഴ കളക്ടറായി കൃഷ്ണ തേജ

ആലപ്പുഴ: വി ആര്‍ കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിനുശേഷമാണ് കൃഷ്ണ തേജയെ നിയമിച്ചത്. ചുമതല കൈമാറാന്‍ ശ്രീറാം എത്തിയില്ല. തുടര്‍ന്ന് എഡിഎമ്മില്‍നിന്നാണ് കൃഷ്ണ തേജ ചുമതലയേറ്റത്. ചട്ടം അനുസരിച്ച് ജില്ലാ ഭരണാധികാരിയാണ് ചുമതല കൈമാറേണ്ടത്. കളക്ടറോ എഡിഎമ്മോ ആണ് ഈ ചുമതല വഹിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ തന്നെ കളക്ടറുടെ ചുമതല ഒഴിഞ്ഞിരുന്നു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൊച്ചി ആസ്ഥാനത്ത് ജനറല്‍ മാനേജറായാണ് ശ്രീറാമിന് പുതിയ നിയമനം. 

പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന കൃഷ്ണ തേജ പ്രളയകാലത്ത് ആലപ്പുഴ ജില്ലാ സബ് കളക്ടറായിരുന്നു. ഏകദേശം മൂന്നുവര്‍ഷക്കാലം ആലപ്പുഴ സബ് കളക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു. 2018-ലെ പ്രളയം കുട്ടനാടിനെയും ആലപ്പുഴയെയും തകര്‍ത്തപ്പോള്‍ തുടക്കക്കാരനെങ്കിലും നാടിനുവേണ്ടി മുന്നിട്ടിറങ്ങുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തയാളാണ് കൃഷ്ണ തേജ. പ്രളയാനന്തരം സ്‌കൂളുകളുടെ നവീകരണം, നിര്‍ധനര്‍ക്ക് വീടുവയ്ച്ചുനല്‍കലുള്‍പ്പെടെ നടപ്പിലാക്കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയത്. മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുളള കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു ശ്രീറാം കളക്ടറായി ചുമതലയേറ്റത്.

അതിനെതിരെ മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസും മുസ്ലീം ലീഗുമുള്‍പ്പെടെയുളളവര്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. സിപിഎമ്മില്‍നിന്നുള്‍പ്പെടെ ശ്രീറാമിന്റെ നിയമനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ശ്രീറാമിനെ കളക്ടര്‍ പദവിയില്‍നിന്ന് മാറ്റുംവരെ പ്രത്യക്ഷ സമരം നടത്താന്‍  യുഡിഎഫ് നേതൃയോഗം ഇന്നലെ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സര്‍ക്കാര്‍ ശ്രീറാമിനെ സ്ഥാനത്തുനിന്ന് മാറ്റിയത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More