LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിയമസഭാംഗമായി ഏറ്റവും കൂടുതല്‍ കാലം; ഉമ്മന്‍ചാണ്ടിക്ക് അഭിനന്ദനവുമായി സ്പീക്കര്‍ എം ബി രാജേഷ്‌

നിയമസഭാംഗമായി ഏറ്റവും കൂടുതല്‍ കാലം അംഗമായ ഉമ്മന്‍ചാണ്ടിക്ക് അഭിനന്ദനവുമായി സ്പീക്കര്‍ എം ബി രാജേഷ്‌. 2022 ആഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം 18729  ദിവസം  അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നാലാം കേരള നിയമസഭ മുതൽ പതിനഞ്ചാം കേരള നിയമസഭ വരെ തുടർച്ചയായി അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച്  സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു-  എം ബി രാജേഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായതിന്റെ പുതിയ റെക്കോർഡ് സൃഷ്ടിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച്  അഭിനന്ദിച്ചു. 2022 ആഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം  18729  ദിവസം  അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. കെ. എം മാണിയുടെ 18728  ദിവസമെന്ന റെക്കോർഡ് ഇന്ന് ശ്രീ. ഉമ്മൻ‌ചാണ്ടി മറികടന്നിരിക്കയാണ്. നാലാം കേരള നിയമസഭ മുതൽ പതിനഞ്ചാം കേരള നിയമസഭ വരെ തുടർച്ചയായി അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച്  സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ മുഖ്യമന്ത്രിയും നാല് തവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി. കേരളത്തിന്റെ ജനാധിപത്യ, നിയമനിർമാണ രംഗങ്ങളിൽ അര  നൂറ്റാണ്ടിലധികമായി  അദ്ദേഹം  സജീവ സാന്നിധ്യമാണ്. ശ്രീ. ഉമ്മൻ ചാണ്ടിക്ക് എല്ലാ ഭാവുകങ്ങളും  നേരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണയാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രി, ഒരു തവണ പ്രതിപക്ഷ നേതാവ്, 4 തവണ മന്ത്രി എന്നീ പദവികള്‍ അദ്ദേഹം ഭരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ നാലാം സ്ഥാനമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്.  7 വര്‍ഷമാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി  (4190 ദിവസം) അധികാരത്തിലിരുന്നത്. ഇ.കെ. നായനാർ (4009), കെ. കരുണാകരൻ (3246), സി. അച്യുതമേനോൻ (2640) എന്നിവരാണ് മുൻനിരയിൽ.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More