LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇ ഡിക്ക് പ്രത്യേക അധികാരം: സുപ്രീംകോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: ഇ ഡിക്ക് കൂടുതല്‍ അധികാരം നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ്. ഈ സമയം ഇ ഡിക്ക് കൂടുതല്‍ അധികാരം  നല്‍കുന്നത് രാഷ്ട്രീയപകപോക്കലിന് കരുത്തുപകരുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി, ശിവസേന, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികളാണ് സുപ്രീം കോടതി വിധിക്കെതിരെ രംഗത്ത് വന്നത്.

സുപ്രീംകോടതിയോട് വളരെയധികം ബഹുമാനമുണ്ട്. ഇ ഡിയുടെ അധികാരവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം നടത്തിയ വിധിപ്രസ്താവം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. രാഷ്ട്രീയമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി വിധി ഒരു ആയുധമായി ലഭിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.  ഇഡിക്ക് ആരെയും അറസ്റ്റ് ചെയ്യാനും എവിടെയും പരിശോധന നടത്താനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുളള അധികാരം തടയാനാവില്ലെന്നാണ് സുപ്രീംകോടതി അടുത്തിടെ വ്യക്തമാക്കിയത്. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റും സ്വത്ത് കണ്ടുകെട്ടലുമുള്‍പ്പെടെയുളള ഇഡിയുടെ നടപടികള്‍ ചോദ്യംചെയ്ത് കാര്‍ത്തി ചിദംബരവും മുന്‍ കേന്ദ്രമന്ത്രി അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന വിധി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എഫ് ഐ ആര്‍ മുഴുവനും പ്രതിക്ക് നല്‍കേണ്ട, ജാമ്യം നല്‍കുന്നതിന് കര്‍ശന വ്യവസ്ഥ ഭരണഘടനാപരമാണ്, സമന്‍സ് അയച്ചത് എന്തിനാണെന്ന് കുറ്റാരോപിതനോട് പറയേണ്ട കാര്യമില്ല, ECIR പ്രതിക്ക് നല്‍കേണ്ട, അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രം കാര്യം പറഞ്ഞാല്‍ മതിയാകും. ഇഡിക്ക് അറസ്റ്റിനും പരിശോധനയ്ക്കും സ്വത്ത് കണ്ടുകെട്ടുന്നതിനും അധികാരമുണ്ട് എന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്‍റെതായിരുന്നു വിധി. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More