LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരു വയസില്‍തന്നെ നാലു ഭാഷകള്‍ സംസാരിക്കുമായിരുന്നു-നിത്യാ മേനോന്‍

കൊച്ചി: ഒരു വയസില്‍ തന്നെ താന്‍ നാലുഭാഷകള്‍ സംസാരിക്കുമായിരുന്നെന്ന് നടി നിത്യാ മേനോന്‍. ഓരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്തമായിരിക്കുമെന്നും തന്റെ കഴിവ് ഭാഷയിലാണെന്നും നിത്യ പറയുന്നു. ഏത് ഭാഷകള്‍ കേട്ടാലും ഉടന്‍ തന്നെ അത് മനസിലാക്കാനും അനുകരിക്കാനും സാധിക്കുമെന്നും അത് സ്വാഭാവികമായി വരുന്നതാണെന്നും അവര്‍ പറഞ്ഞു. '19(1)എ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു നിത്യ ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ ഒരു ഒന്നോ രണ്ടോ വയസുളളപ്പോള്‍ മൂന്നുനാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു. എല്ലാവര്‍ക്കും വേറേ വേറേ തരം കഴിവുകളാണുണ്ടാവുക. ചിലര്‍ക്കത് കണക്കോ, അക്കങ്ങളോ ഒക്കെ ആയിരിക്കും. അവര്‍ക്കത് പെട്ടന്ന് മനസിലാവും. എനിക്ക് ഭാഷകള്‍ അങ്ങനെയാണ്. കേട്ടയുടനെ മനസിലാക്കാനും അത് അനുകരിക്കാനും എനിക്ക് സാധിക്കും. ഭാഷാ ശൈലികളും എനിക്ക് പെട്ടെന്നുതന്നെ അനുകരിക്കാനാവും. അത് സ്വാഭാവികമായി വരുന്നതാണ്'- നിത്യാ മേനോന്‍ പറഞ്ഞു. നിത്യയുടെ അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ ട്രോളുകളും വന്നുതുടങ്ങി. മഡോണ പ്രോ ആവാനുളള തയാറെടുപ്പാണോ എന്നും ഇതിലും ഭേദം മഡോണയായിരുന്നു എന്നുമുള്‍പ്പെടെയുളള കമന്റുകളാണ് വീഡിയോയ്ക്കുതാഴെ വരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, നടി മഡോണ സെബാസ്റ്റിയനും ഇത്തരത്തില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ പരാമര്‍ശം മൂലം വലിയ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായിരുന്നു. ഒരു വയസുളള തന്നെ അച്ഛന്‍ ഗ്രൗണ്ടിലൂടെ ഓടിക്കുമായിരുന്നു. ഒന്നര വയസില്‍ നദിയിലേക്ക് എടുത്തിട്ടിട്ട് നീന്താന്‍ പഠിപ്പിച്ചു. രണ്ടുവയസാവുമ്പോഴേക്ക് എനിക്ക് നന്നായി നീന്താന്‍ അറിയാമായിരുന്നു എന്നായിരുന്നു മഡോണ പറഞ്ഞത്. 

നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്ത് ജൂലൈ 29-ന് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്ത ചിത്രമാണ് 19(1)എ. നിത്യാ മേനോനും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ/ ആവിഷ്‌കാര സ്വാതന്ത്രം പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 19-നെയാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More