LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചായത്തംഗങ്ങള്‍ സ്ത്രീകള്‍, സത്യപ്രതിജ്ഞ ചെയ്തത് അവരുടെ ഭര്‍ത്താക്കന്മാര്‍

ഭോപ്പാല്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ത്രീകള്‍ക്കുപകരം സത്യപ്രതിജ്ഞ ചെയ്തത് പുരുഷന്മാര്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഭര്‍ത്താക്കന്മാരും സഹോദരന്മാരും ആണ് അവര്‍ക്കു പകരം സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. ജൂണ്‍ 25-നും ജൂലൈ എട്ടിനും ഇടയിലായിരുന്നു ഹട്ട ബ്ലോക്കിലെ ഗൈസാബാദ് പഞ്ചായത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ ഗ്രാമമുഖ്യയായി തെരഞ്ഞെടുക്കപ്പെട്ടു. അവരെക്കൂടാതെ പത്ത് വനിതകളും പഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് പുരുഷന്മാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

വനിതാ അംഗങ്ങളെ ചടങ്ങ് കാണാന്‍പോലും വിളിച്ചില്ല എന്നതാണ് ശ്രദ്ധേയം. പഞ്ചായത്ത് അംഗങ്ങളെ പ്രതിനിധീകരിച്ച് വേദിയിലെത്തിയ പുരുഷന്മാര്‍ തുല്യത ഉറപ്പുവരുത്തുമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹുവാണ് പഞ്ചായത്തംഗങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കും മറ്റ് പുരുഷന്മാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ജില്ലാ പഞ്ചായത്ത് സി ഇ ഒ അജയ് ശ്രീവാസ്തവ അന്വേഷണത്തിന് ഉത്തരവിട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ നേരിട്ടെത്തി ഒന്നുകൂടി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നും അവര്‍തന്നെ സത്യവാചകം ചൊല്ലണമെന്നും അജയ് ശ്രീവാസ്തവ പറഞ്ഞു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം, കുറ്റംചെയ്തവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികളുണ്ടാകുമെന്നും വ്യക്തമാക്കി. അതേസമയം, പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് പേരില്‍ പത്തുപേര്‍ സ്ത്രീകളാണ്. അവരില്‍ 3 പേര്‍ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. മറ്റുളളവര്‍ അത്യാവശ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വരാന്‍ വിസമ്മതിച്ചു. പകരം ഭര്‍ത്താക്കന്മാരെയും വീട്ടിലെ മറ്റ് പുരുഷന്മാരെയും സത്യപ്രതിജ്ഞ ചൊല്ലാന്‍ അയക്കുകയായിരുന്നു എന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More