LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റോഡിലെ കുഴി കണ്ടാലറിയാം സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് - പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടയ്ക്കാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി. റോഡിലെ കുഴി കണ്ടാലറിയാം സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് എന്നും ഇത്ര മോശം ഭരണം മുന്‍പ് ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ മാത്രം പോരാ അത് നടപ്പിലാക്കാനും ശ്രമിക്കണമെന്നും മുസ്ലീം ലീഗ് അത്തരമൊരു പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

'യുഡിഎഫ് സര്‍ക്കാരുകളൊക്കെ ഭരിച്ചിരുന്ന സമയത്ത് എല്ലാം സമയബന്ധിതമായിരുന്നു. നിശ്ചിത സമയത്തിനകം ഓരോ മേഖലകളിലും നേട്ടങ്ങളുണ്ടാകണം എന്നുളള നിര്‍ബന്ധമുണ്ടായിരുന്നു. അന്നത്തെ റോഡുകളും ഇന്നത്തെ റോഡുകളും താരതമ്യപ്പെടുത്തി നോക്കിയാല്‍ മതി അക്കാര്യം വ്യക്തമാകും. സര്‍ക്കാരുകളുടെ പെര്‍ഫോമന്‍സ് കാണേണ്ടത് അങ്ങനെയാണ്. ലിംഗസമത്വത്തിന്റെ പേരില്‍ അനാവശ്യ പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കുന്ന നേരത്ത്, റോഡിലെ കുഴികള്‍ അടയ്ക്കുകയാണ് വേണ്ടത്. പറഞ്ഞാല്‍ അത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അതുകൊണ്ടാണ് ലീഗിന് തളര്‍ച്ചയില്ലാത്തത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്ലീം ലീഗ് മുന്നിലാണ്. രാഷ്ട്രീയ സാഹചര്യം മുസ്ലീം ലീഗിന് പ്രതികൂലമല്ല'-പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലിനെക്കുറിച്ച് ഇപ്പോള്‍ ആരും സംസാരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ഞാന്‍ വ്യവസായ- ഐടി മന്ത്രിയായിരുന്ന കാലത്ത് വര്‍ഷാന്തം എത്ര തൊഴില്‍ അവസരങ്ങളുണ്ടാക്കി എന്ന് പറയുമായിരുന്നു. ഇപ്പോള്‍ പക്ഷേ അങ്ങനെ പറയുകയേ വേണ്ട. തൊഴിലുകള്‍ സൃഷ്ടിക്കുന്നത് അവരുടെ പണിയേയല്ല എന്ന നിലയിലാണ് കാര്യങ്ങള്‍. ജനങ്ങളും ഇപ്പോള്‍ അതൊന്നും പ്രതീക്ഷിക്കുന്നില്ല'- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More