LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയാതെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ- നരേന്ദ്രമോദിക്ക് രാഹുലിന്റെ മറുപടി

ഡല്‍ഹി: കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച കോണ്‍ഗ്രസിനെ ദുര്‍മന്ത്രവാദവുമായി ഇറങ്ങിയ നിരാശരെന്ന് ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. സ്വന്തം കളളത്തരങ്ങള്‍ മറയ്ക്കാനായി പ്രധാനമന്ത്രിസ്ഥാനത്തിന്റെ അന്തസ് ഇല്ലാതാക്കുന്നത് അവസാനിപ്പിക്കണമെന്നും മോദി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'രാജ്യത്തെ വിലക്കയറ്റം പ്രധാനമന്ത്രി കാണുന്നില്ലേ? തൊഴിലില്ലായ്മ കാണുന്നില്ലേ? ദുര്‍മന്ത്രവാദം പോലുളള അന്ധവിശ്വാസം ഉണ്ടാക്കുന്ന വാക്കുകള്‍ പറഞ്ഞ് ജനങ്ങളെ വഴിതിരിച്ചുവിട്ട് നിങ്ങളുടെ കളളത്തരങ്ങളും കൊളളരുതായ്മകളും മറയ്ക്കാന്‍ നോക്കി, പ്രധാനമന്ത്രിസ്ഥാനത്തിന്റെ അന്തസ് ഇല്ലാതാക്കരുത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയുക തന്നെ വേണം'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിലക്കയറ്റത്തിനും ജിഎസ്ടിയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ കറുത്ത വസ്ത്രം ധരിച്ചുളള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. 'ചിലയാളുകള്‍ നിരാശയിലായതിനാല്‍ ദുര്‍മന്ത്രവാദം(ബ്ലാക്ക് മാജിക്) പ്രയോഗിക്കുകയാണ് ഓഗസ്റ്റ് 5-ന് ഇത്തരത്തില്‍ ബ്ലാക്ക് മാജിക് പ്രചരിപ്പിക്കാനുളള ഒരു ശ്രമം നടന്നു. കറുത്ത വസ്ത്രമണിഞ്ഞ് വന്നാല്‍ അവരുടെ ഇപ്പോഴത്തെ നിരാശയെ മറികടക്കാമെന്നാണ് അവര്‍ കരുതുന്നത്. ദുര്‍മന്ത്രവാദം നടത്തിയാലും അന്ധവിശ്വാസം പ്രചരിപ്പിച്ചാലും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകില്ല'-എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More