LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നം അവര്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചതാണ്- റോഡിലെ കുഴി വിവാദത്തില്‍ കുഞ്ചാക്കോ ബോബന്റെ പ്രതികരണം

കൊച്ചി: സിനിമാ പോസ്റ്ററിലെ പരസ്യവാചകത്തിന്റെ പേരില്‍ 'ന്നാ താന്‍ കേസ് കൊട്' എന്ന തന്റെ ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ഏതെങ്കിലും ഒരു സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടിയേയോ ആക്രമിക്കാന്‍ ലക്ഷ്യംവെച്ചല്ല പോസ്റ്ററിലെ പരസ്യവാചകമെഴുതിയതെന്നും ഇത് തമിഴ്‌നാട്ടില്‍ നടക്കുന്ന കഥയാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമയില്‍ റോഡിലെ കുഴി ഒരു പ്രധാന പ്രശ്‌നമാണെന്നും ഇതൊക്കെ സാധാരണക്കാരെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്നു എന്നത് ഹാസ്യം കലര്‍ത്തി പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ആസ്വദിച്ച ഒരു പരസ്യമാണത്. സിനിമ കണ്ടുകഴിയുമ്പോള്‍ കഥയെന്താണ്, അത് മുന്നോട്ടുകൊണ്ടുവരുന്നത് എന്താണ് എന്ന് മനസിലാവുകയും പരസ്യത്തെക്കാളുപരി ആളുകള്‍ കഥയിലേക്ക് വരികയും ആസ്വദിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്. ഹ്യൂമര്‍ ആസ്‌പെക്ടിലാണ് ഈ സിനിമ കാണാന്‍ വരേണ്ടത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. അത് മനസിലാക്കി അതിനോട് പ്രതികരിക്കുക എന്നത് ചെയ്യേണ്ട കാര്യം തന്നെയാണ്. ഇതിനെ കുറച്ച് വിശാലമായി കാണാന്‍ ശ്രമിക്കണം. സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം. കുഴി ഒരു പ്രധാന പ്രശ്‌നം മാത്രമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നു എന്നത് ഹ്യൂമറിന്റെയും സറ്റയറിന്റെയും സപ്പോര്‍ട്ടില്‍ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ്. ഏതെങ്കിലും ഒരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ ടാര്‍ഗെറ്റ് ചെയ്യുന്ന രീതിയിലൊന്നുമല്ല ചിത്രം എടുത്തിരിക്കുന്നത്. മാറി മാറി വരുന്ന ഏത് രാഷ്ട്രീയക്കാരാണെങ്കിലും സാധാരണക്കാരന്റെ അവസ്ഥ മനസിലാക്കുക എന്ന രീതിയില്‍ അത് സാധാരണക്കാരിലേക്കെത്തിക്കുന്നു. ആ പ്രശ്‌നങ്ങള്‍ ഹ്യൂമറിന്റെ അകമ്പടിയോടെ പറയുകയാണ്'- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്നാ താന്‍ കേസ് കൊട് ഇന്നാണ് റിലീസായത്. ചിത്രത്തിന്റെ റിലീസിനുമുന്നോടിയായി പത്ര മാധ്യമങ്ങളിലിറങ്ങിയ ഒരു പോസ്റ്ററിലെ പരസ്യവാചകമാണ് വിവാദത്തിലായത്. 'തിയേറ്ററുകളിലേക്കുളള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് ചിത്രത്തിന്റെ പരസ്യ വാചകം. സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷത്തെ നേതാക്കള്‍ പരസ്പരം വാഗ്വാദം നടത്തുന്ന സാഹചര്യത്തിലാണ് സിനിമയുടെ പോസ്റ്റര്‍ വിവാദത്തിലായത്. 

ചിത്രത്തിലെ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യോജിച്ച തലക്കെട്ടാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഈ സിനിമ കാണണമെന്ന് കരുതിയതാണ്, പക്ഷേ ഇനി കാണുന്നില്ല, വഴിയില്‍ കുഴിയുണ്ടെങ്കില്‍ സിനിമ ടെലഗ്രാമില്‍ കണ്ടോളാം എന്നിങ്ങനെയാണ് പോസ്റ്ററിനെതിരെ വരുന്ന കമന്റുകള്‍. ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More