LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കിടുങ്ങാക്ഷിയമ്മ' പരാമര്‍ശത്തിനെതിരെ ആനി രാജ; സ്ത്രീ വിരുദ്ധതയുണ്ടെങ്കില്‍ പിന്‍വലിക്കാമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മറ്റി അംഗം പി കെ ശ്രീമതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാപ്പ് പറയണമെന്ന് സി പി ഐ നേതാവ് ആനി രാജ. സതീശന്‍റെ പ്രസ്താവന സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന്‍റെ സ്ത്രീപക്ഷ രാഷ്ട്രീയം പൊള്ളയെന്നതിന് പ്രസ്താവന തെളിവാണെന്നും ആനി രാജ ഡല്‍ഹിയില്‍ പറഞ്ഞു. നിയമസഭയില്‍ സ്പീക്കര്‍ കൊണ്ടുവന്ന റൂളിംഗ് ഇരു കൈയും നീട്ടി സ്വീകരിച്ചവരാണ് ഇപ്പോള്‍ പി കെ ശ്രീമതിക്കെതിരെ സംസാരിച്ചതെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. പി കെ ശ്രീമതിക്കെതിരായ 'കിടുങ്ങാക്ഷിയമ്മ' പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് മാപ്പുപറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

എ.കെ.ജി  സെന്‍റര്‍ ആക്രമണത്തെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് ഗൌരവമായി പറയാം. സംഭവം നടന്ന സമയത്ത് എ.കെ.ജി സെന്‍ററിലുണ്ടായിരുന്ന ആളാണ്‌ പി കെ ശ്രീമതി. അവര്‍ ആ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് അപ്പോള്‍ അനുഭവപ്പെട്ട കാര്യമാണ് പറയുക. അതില്‍ എരിവും പുളിയും ചേര്‍ത്ത് സംസാരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന് മാത്രമെ റൂളിങ് കൊണ്ടുവരാന്‍ സാധിക്കൂ എന്ന് തെളിയിക്കുന്നതാണ് വി ഡി സതീശന്റെ പ്രസ്താവന. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൌരവത്തിലെടുക്കണമെന്നും ആനി രാജ പറഞ്ഞു. 

അതേസമയം, പി.കെ.ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. എ.കെ.ജി സെന്‍റര്‍ ആക്രമണത്തെക്കുറിച്ചുള്ള ശ്രീമതിയുടെ പരാമര്‍ശത്തെയാണ് വിമര്‍ശിച്ചത്. പ്രസ്താവനകളില്‍ സ്ത്രീവിരുദ്ധതയുണ്ടെങ്കില്‍ പിന്‍വലിക്കാന്‍ മടിയില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More