LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേശീയ പതാക വാങ്ങിയില്ലെങ്കില്‍ റേഷനില്ല; ബിജെപി നടപടി നാണക്കേടാണെന്ന് വരുണ്‍ ഗാന്ധി

ചണ്ഡീഗഡ്: റേഷന്‍കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ നിര്‍ബന്ധിച്ച് ദേശീയ പതാക വാങ്ങിപ്പിച്ച സംഭവം ലജ്ജാകരമാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഭാരമാകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റേഷന്‍ നല്‍കണമെങ്കില്‍ 20 രൂപ കൊടുത്ത് ദേശീയ പതാക വാങ്ങണമെന്ന് കടക്കാര്‍ നിര്‍ബന്ധിക്കുന്നതായി ചിലയാളുകള്‍ പറയുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

'സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ദരിദ്രര്‍ക്ക് ഭാരമായി മാറുകയാണെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണ്. റേഷന്‍ കാര്‍ഡുടമകള്‍ പതാക വാങ്ങിയില്ലെങ്കില്‍ അര്‍ഹമായ വിഹിതം നല്‍കാതിരിക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ കുടികൊളളുന്ന ത്രിവര്‍ണ പതാക പാവപ്പെട്ടവനോട് വില കൊടുത്ത് വാങ്ങാന്‍ പറയുന്നത് ലജ്ജാകരമാണ്'-എന്നാണ് വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

ഹരിയാനയിലെ കര്‍ണാലിലെ വാര്‍ത്താ മാധ്യമമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയില്‍ റേഷന്‍ വാങ്ങാന്‍ വരുന്ന ഓരോ വ്യക്തിയും ഇരുപത് രൂപയ്ക്ക് പതാക വാങ്ങി വീടുകളില്‍ വയ്ക്കണമെന്ന് തങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിരുന്നതായി റേഷന്‍ കട ജീവനക്കാരനെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ പറയുന്നുണ്ട്. പതാക വാങ്ങാത്തവര്‍ക്ക് റേഷന്‍ കൊടുക്കരുതെന്ന് തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും അയാള്‍ പറയുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 'ത്രിവര്‍ണ പതാക എന്നത് നമ്മുടെ അഭിമാനമാണ്. അത് പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കാനുളള വസ്തുവല്ല. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് സുരക്ഷിതത്വവും അഭിമാനവും വിശ്വാസവും തോന്നുന്നതാണ് ത്രിവര്‍ണ പതാക. ത്രിവര്‍ണ പതാകയുടെ പേരില്‍ പാവപ്പെട്ടവര്‍ക്ക് റേഷന്‍ നല്‍കാതിരിക്കുന്നതും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതും പതാകയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ഉടന്‍ നിര്‍ത്തേണ്ടതുണ്ട്'-എന്നാണ് പ്രിയങ്കാഗാന്ധി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More