LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മൃഗങ്ങള്‍ പോലും കഴിക്കില്ല; ഉത്തര്‍പ്രദേശില്‍ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പരാതി പറഞ്ഞ് കരയുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍

ഡല്‍ഹി: പൊലീസ് മെസില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന് പറഞ്ഞ് കരയുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് പൊലീസുകാരന്‍ ഭക്ഷണവുമായി റോഡിലേക്കിറങ്ങി പരാതി പറഞ്ഞ് കരഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ അലവന്‍സുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടും തങ്ങള്‍ക്ക് മെസില്‍ മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നാണ് കോണ്‍സ്റ്റബിള്‍ മനോജ് കുമാറിന്റെ ആരോപണം.

ഒരു പ്ലേറ്റില്‍ റൊട്ടിയും പരിപ്പുകറിയും ചോറുമായി റോഡിലിറങ്ങി വാഹനത്തില്‍ പോകുന്നവരെയും കാല്‍നട യാത്രക്കാരെയുമെല്ലാം വിളിച്ചുകൂട്ടിയാണ് മനോജ് കുമാര്‍ പരാതി പറയുന്നത്. മൃഗങ്ങള്‍ പോലും ഈ ഭക്ഷണം കഴിക്കില്ലെന്നും പലതവണ അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും മനോജ് പറയുന്നുണ്ട്. 'രാവിലെ മുതല്‍ താന്‍ ഭക്ഷണം കഴിച്ചിട്ടില്ല. വിശന്ന് വരുമ്പോള്‍ കഴിക്കാന്‍ കിട്ടുന്നത് മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണമാണ്. പരാതിപ്പെട്ടപ്പോള്‍ നിന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയത്. ശരിയായ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ പൊലീസുകാര്‍ക്ക് എങ്ങനെയാണ് മര്യാദയ്ക്ക് ജോലി ചെയ്യാന്‍ സാധിക്കുക'- എന്നാണ് മനോജ് കുമാര്‍ ചോദിക്കുന്നത്. 

പൊലീസുകാരന്‍ യുപി സര്‍ക്കാരിനെതിരെ പരാതി പറഞ്ഞ് കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. റോഡിലിറങ്ങി കരയുന്ന മനോജിനെ പൊലീസുകാര്‍ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വളരെ പണിപ്പെട്ടാണ് പൊലീസുകാര്‍ മനോജിനെ അനുനയിപ്പിച്ച് കൊണ്ടുപോകുന്നത്. വീഡിയോ വൈറലായതോടെ യുപി പൊലീസിനും സര്‍ക്കാരിനും വലിയ നാണക്കേടാണുണ്ടായത്. സംഭവത്തില്‍ പൊലീസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മനോജ് പതിനഞ്ചിലേറേ തവണ അച്ചടക്ക നടപടി നേരിട്ടയാളാണെന്ന് ഫിറോസാബാദ് പൊലീസ് ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More